മുംബൈ: ഇന്ത്യൻ ടീമിൽ സൂര്യകുമാറിന്‍റെ ബാറ്റിംഗ് പൊസിഷനിൽ തന്റെ നിലപാട് വ്യക്തമാക്കി മുന്‍ സെലക്‌ടര്‍ സാബാ കരീം. നാലാം നമ്പറാണ് സൂര്യകുമാര്‍ യാദവിന് ഏറ്റവും ഉചിതമെന്നും ഐസിസി ടൂര്‍ണമെന്‍റുകളില്‍ നാലാം നമ്പര്‍ ഏറെ നിര്‍ണായകമാണെന്നും സാബാ കരീം പറഞ്ഞു.
നാലാം നമ്പറില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള സൂര്യയെ പോലൊരു താരത്തെ പരീക്ഷണവസ്തുവാക്കുന്നത് വലിയ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്.
‘നാലാം നമ്പറാണ് സൂര്യകുമാര്‍ യാദവിന് ഏറ്റവും ഉചിതം എന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. പ്രത്യേകിച്ച് കരുത്തുറ്റ ബൗളിംഗ് നിരയ്‌ക്കെതിരെ. ഐസിസി ടൂര്‍ണമെന്‍റുകളില്‍ നാലാം നമ്പര്‍ ഏറെ നിര്‍ണായകമാണ്. അവിടെ സൂര്യകുമാറിനെ പോലൊരു താരം ആവശ്യമാണ്. പേസര്‍മാര്‍ക്കും സ്‌പിന്നര്‍മാര്‍ക്കുമെതിരെ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ മികവ് കാട്ടാന്‍ സൂര്യകുമാറിനാകും’ സാബാ കരീം പറഞ്ഞു.
Read Also:- തുമ്മൽ അകറ്റാൻ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം!
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ നിർണായക പ്രകടനം പുറത്തെടുത്തത് സൂര്യകുമാര്‍ യാദവായിരുന്നു. രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങിയ സൂര്യ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. 44 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 76 റണ്‍സ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു.
Post Your Comments