മുംബൈ: ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സാബ കരീം. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് സാഹചര്യത്തിൽ കൂടുതൽ പരിചയമുള്ള ജോസ് ബട്ട്ലറെക്കാൾ മികച്ച രീതിയിൽ കീപ്പ് ചെയ്തത് പന്താണെന്ന് സാബ കരീം പറഞ്ഞു.
‘റിഷഭ് പന്ത് വിക്കറ്റ് കീപ്പിംഗിൽ മികച്ചുനിന്നു. വിക്കറ്റ് കടന്നതിന് ശേഷം പന്തിന്റെ മുന്നേറ്റം ഞാൻ ശ്രദ്ധിച്ചു, അത് എളുപ്പമല്ല. പക്ഷെ, ജോസ് ബട്ട്ലറെക്കാൾ മികച്ചതായിരുന്നു പന്തിന്റെ കീപ്പിംഗ്. ബട്ട്ലർ ഹോം സാഹചര്യങ്ങളിൽ പലതവണ കളിച്ചിട്ടുണ്ട്. എന്നാൽ പന്ത് നിരവധി ക്യാച്ചുകൾ എടുത്ത് സ്റ്റമ്പിന് പിന്നിൽ മികച്ചു നിന്നു’ സാബ കരീം പറഞ്ഞു.
Read Also:- ബാഴ്‌സയിൽ മെസിയുടെ പത്താം നമ്പർ ജേഴ്സി ഇനി ഈ താരത്തിന്
അതേസമയം, ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ കലാശിച്ചു. അഞ്ചാംദിനം മഴ കാരണം ഒരു പന്തുപോലും എറിയാതെ കളി ഉപേക്ഷിച്ചു. 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുത്തിരുന്നു. 38 പന്തിൽ 26 റൺസെടുത്ത കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടാണ് കളിയിലെ താരം.
Post Your Comments