![](/wp-content/uploads/2021/07/hnet.com-image-2021-07-16t113252.041.jpg)
മുംബൈ: ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ പൂർണ്ണ ഫിറ്റാണെങ്കിൽ ഇന്ത്യ ടി20 ലോകകപ്പ് പുഷ്പം പോലെ നേടുമെന്ന് മുൻ ഇന്ത്യൻ താരം സാബ കരീം. പൂർണ്ണ കായിക ക്ഷമതയോടെ പന്തെറിയാനും ബാറ്റ് ചെയ്യാനും ഹർദ്ദിക്കിന് സാധിച്ചാൽ അത് ഇന്ത്യയുടെ ലോക കപ്പ് കിരീട സാധ്യത വർധിപ്പിക്കുമെന്നാണ് സാബ കരീം വ്യക്തമാക്കുന്നത്.
‘ഹർദ്ദിക് പാണ്ഡ്യയുടെ സേവനം ഇന്ത്യക്ക് നിർണായകമാണ്. അതിനാൽ അവന്റെ ജോലിഭാരം കൃത്യമായി നിയന്ത്രിക്കണം. പൂർണ്ണ കായിക ക്ഷമതയോടെ പന്തെറിയാനും ബാറ്റ് ചെയ്യാനും ഹർദ്ദിക്കിന് സാധിച്ചാൽ അത് ഇന്ത്യയുടെ ലോക കപ്പ് കിരീട സാധ്യത ഇരട്ടിയാക്കും. എന്നാൽ അത് ജോലിഭാരം നിയന്ത്രിക്കുന്നതിനെ ആശ്രയിച്ചിരിക്കും’.
Read Also:- ഹോളണ്ട് ഇതിഹാസം ആര്യൻ റോബൻ ബൂട്ടഴിച്ചു
‘ശ്രീലങ്കൻ പര്യടനം ഹർദ്ദിക്കിനെ സംബന്ധിച്ച് വെല്ലുവിളിയാണ്. കാരണം ബാറ്റ്സ്മാനെന്ന നിലയിൽ ചെന്നൈയിൽ സ്ലോ പിച്ചിൽ അവന് ബുദ്ധിമുട്ടായിരുന്നു. സമാന രീതിയിലുള്ള പിച്ചാണ് ശ്രീലങ്കയിലേത്. അതിനാൽത്തന്നെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ മികച്ച സ്ട്രൈക്ക്റേറ്റിൽ അവന് സ്കോർ നേടാനാവുമോയെന്ന് കണ്ടറിയണം’ സാബ കരീം പറഞ്ഞു.
Post Your Comments