പത്തനംതിട്ട: കോവിഡ് ടിപിആര്‍ കുറയുന്നതുവരെ എല്ലാവരും വളരെയധികം ജാഗ്രതയോടെ കഴിയണമെന്ന് സംസ്ഥാന ഫിഷറീസ്, യുവജന ക്ഷേമ, സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. കോവിഡ് രോഗികള്‍ക്കായി നടത്തുന്ന സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
Also Read:കോവിഡ് ഭേദമായവരിൽ അസ്ഥിമരണം സംഭവിക്കുന്നു: മുംബൈയിൽ മൂന്നുപേർ ചികിത്സയിൽ
‘എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. കോവിഡ് ഒന്നാം തരംഗത്തിനും രണ്ടാം തരംഗത്തിനു ശേഷം ഇനി മൂന്നാം തരംഗം ഉണ്ടാകുമെന്നാണു വിദഗ്ധര്‍ പറയുന്നത്. മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കുവരെ രോഗം പിടിപെടാം എന്നാണ് പറയുന്നത്.
അതുകൊണ്ട് തന്നെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വാക്സിനേഷന് ഇതിനൊരു പരിഹാരമാണ്. എല്ലാവരും വാക്സിനേഷന്റെ ഭാഗമാകണം. കോവിഡാനന്തര രോഗങ്ങളും കൂടി വരികയാണ്. കോവിഡ് ടിപിആര്‍ കുറയുന്നതുവരെ എല്ലാവരും വളരെയധികം ജാഗ്രതയോടെ കഴിയണമെന്നും’ മന്ത്രി പറഞ്ഞു.
Post Your Comments