Latest NewsKeralaNews

സി.കെ.ആശ എംഎല്‍എയും എസ്ഐ ആനി ശിവയും തമ്മിലുണ്ടായ തര്‍ക്കം : അന്വേഷണത്തിന് സിപിഐ

കോട്ടയം : സി.കെ.ആശ എംഎല്‍എയും എസ് ഐ ആനി ശിവയും തമ്മിലുണ്ടായ തര്‍ക്കം പാര്‍ട്ടി തലത്തിലേയ്ക്ക് എത്തുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. 9 ന് ചേരുന്ന വൈക്കം, തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ പറഞ്ഞു. സി.കെ.ആശ എംഎല്‍എയുടെ വിശദീകരണവും തേടും.

പ്രതിസന്ധികള്‍ തരണം ചെയ്ത് സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തി വാര്‍ത്തകളില്‍ ഇടംനേടിയ ആനി ശിവയെ പ്രൊബേഷന്‍ കാലത്ത് സി.കെ.ആശ എംഎല്‍എ ഓഫിസില്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന ആരോപണത്തിന് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ പ്രചാരം ലഭിച്ചതോടെയാണ് സംഭവം അന്വേഷിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

ആനി ശിവയുമായി ഉണ്ടായ തര്‍ക്കം അക്കാലത്തു തന്നെ സൗഹൃദപരമായി പരിഹരിച്ചുവെന്ന് സി.കെ.ആശ പറഞ്ഞിരുന്നു. പ്രതികരിക്കുന്നില്ലെന്ന് ആനി ശിവയും പറഞ്ഞിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button