KeralaLatest NewsNews

സല്യൂട്ട് ചോദിച്ചത് എം.കെ വർഗീസിന് വേണ്ടിയല്ല,മേയർക്ക് വേണ്ടിയാണ്: വിവാദത്തിൽ പ്രതികരിച്ച് തൃശൂർ മേയർ

തൃശൂർ : സ്‌കൂള്‍ പരിപാടിയില്‍ വെച്ച ഫ്ലക്സിൽ തന്റെ ചെറിയ ഫോട്ടോ വെച്ചതിനെത്തുടര്‍ന്ന് ചടങ്ങ് ബഹിഷ്‌കരിച്ച സംഭവത്തിൽ പ്രതികരണവുമായി തൃശൂര്‍ മേയര്‍ എം.കെ വർ​ഗീസ്. താനല്ല, ആര് മേയറായാലും ഇങ്ങനെ കണ്ടാൽ വേദനിക്കുമെന്നും മേയർ പദവിയെ ആര് താഴ്‌ത്തി കെട്ടാൻ ശ്രമിച്ചാലും അതിനെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തുടരെ തുടരെയുണ്ടാകുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മേയറുടെ പടം ചെറുതാക്കിയപ്പോൾ എം.കെ.വർഗീസിന് വേദനിച്ചില്ല. പക്ഷേ, മേയർക്ക് വേദനിച്ചു. കോർപറേഷന്റെ കീഴിലുള്ള സർക്കാർ സ്‌കൂളിൽ മേയർ മുഖ്യാതിഥിയും ഉദ്ഘാടകനും അധ്യക്ഷനും പുറത്തുനിന്നുള്ളവരുമാകുമ്പോൾ മേയർക്ക് വേദനിക്കും. ഏറ്റവും അവസാനം ചെറുതാക്കി മേയറുടെ ഫോട്ടോ കൊടുത്തിരിക്കുന്നു. എം.കെ.വർഗീസിന് ഇത് പ്രശ്‌നമല്ല. എന്നാൽ, മേയർക്ക് പ്രശ്നമാണ്. മേയർ പദവിയെ താഴ്‌ത്തിക്കെട്ടാൻ ആര് ശ്രമിച്ചാലും ഞാൻ ഈ കസേരയിലുള്ളിടത്തോളം കാലം അതിന് എതിർക്കും. ഞാനല്ല ആരു മേയറായാലും അപമാനിക്കാൻ പാടില്ല’- എം.കെ വർ​ഗീസ് പറഞ്ഞു.

Read Also  :  സൈനിക മേധാവിയുടെ മരണം: സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെന്ന് ബാസവരാജ് ബൊമ്മെ

പൊലീസ് സല്യൂട്ട് നൽകാത്തതിന്റെ പേരിലുണ്ടായ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു.
‘എനിക്ക് തന്ന പ്രോട്ടോക്കോൾ നിയമത്തിൽ മേയറുടെ പദവി കാണിച്ചിരിക്കുന്നത് ഡെപ്യൂട്ടി സ്‌പീക്കറുടെ താഴെയാണ്. അത് എംപി‌യ്‌ക്കും എംഎൽഎയ്‌ക്കും മുകളിലുമാണ്. ആ പദവിക്ക് സല്യൂട്ട് ഉണ്ടോ എന്ന സംശയമാണ് ഞാൻ ഡിജിപിയോട് ചോദിച്ചത്. എനിക്ക് സംശയം ചോദിക്കാൻ അധികാരമില്ലേ? ഞാൻ രേഖാമൂലം ചോദിച്ചതിന് ഒരു വർഷമായിട്ടും ഡിജിപി മറുപടി നൽകിയിട്ടില്ല. അവർ പറയട്ടെ മേയറിന്
സല്യൂട്ടില്ലെന്ന്. ആ സമയത്തുണ്ട്, ഈ സമയത്തില്ല എന്നൊന്നും പറഞ്ഞാൽ പോരാ. എം.കെ.വർഗീസിന് വേണ്ടി ചോദിച്ചതല്ല സല്യൂട്ട്. മേയർമാർക്ക് വേണ്ടി ചോദിച്ചതാണ്’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button