ന്യൂഡൽഹി: രാഷ്ട്രീയ വഴികൾ വ്യത്യസ്തമാണെങ്കിലും ബിജെപിയും ശിവസേനയും തമ്മിലുള്ള സൗഹൃദത്തിന് കേടുപറ്റില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധം ഇന്ത്യയും പാകിസ്താനും പോലെയല്ലെന്നും മറിച്ച് കഴിഞ്ഞ ദിവസം വിവാഹമോചിതരായ ആമിർ ഖാനേയും കിരൺ റാവുവിനേയും പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.
Read Also: കോവിഡില്‍ ആളുകള്‍ മരിച്ചു വീഴുമ്പോള്‍ പരസ്യങ്ങള്‍ക്ക് മാത്രം സര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍
രണ്ട് പാർട്ടികളും വീണ്ടും ഒന്നിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ബിജെപിയും ശിവസേനയും ശത്രുക്കളല്ലെന്ന് ഫഡ്നാവിസ് പറഞ്ഞത്. ഇരു പാർട്ടികളും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അത് എക്കാലത്തെയും ശത്രുതയല്ലെന്നും സാഹചര്യം അനുസരിച്ച് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
2019 ൽ ബിജെപിക്കൊപ്പമാണ് ശിവസേന മത്സരിച്ചത്. പിന്നീട് ശിവസേന എതിരാളികളുമായി കൈകോർക്കുകയായിരുന്നുവെന്നും ഫഡ്നാവിസ് അഭിപ്രായപ്പെട്ടു. ഹൈക്കോടതി നിർദേശപ്രകാരമാണ് മഹാരാഷ്ട്രയിലെ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments