ലക്‌നൗ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വാക്‌പോര് മുറുകുന്നു. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. സില പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിരോധത്തിലായിരുന്നു.
‘ഒവൈസി പ്രധാന ദേശീയ നേതാക്കളില്‍ ഒരാളാണ്. അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പയിന്‍ നടത്തുകയും ജനങ്ങള്‍ക്കിടയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അദ്ദേഹം ബിജെപിയെ വെല്ലുവിളിച്ചാല്‍ ആ വെല്ലുവിളി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. 300ലധികം സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തും’- യോഗി ആദിത്യനാഥ് പറഞ്ഞു.
യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളിലേക്ക് തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും ഇതില്‍ ഒരു സീറ്റിലെങ്കിലും ബിജെപി വിജയിച്ചു കാണിക്കണമെന്നുമായിരുന്നു ഒവൈസിയുടെ വെല്ലുവിളി. ബിജെപിയെ ഇനി ഒരിക്കലും യുപി ഭരിക്കാന്‍ അനുവദിക്കില്ലെന്നും തന്റെ പാര്‍ട്ടി ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞെന്നും ഒവൈസി അടുത്തിടെ പറഞ്ഞിരുന്നു. ഓം പ്രകാശ് രാജ്ഭറുടെ ഭാഗീദരി സങ്കല്‍പ്പ് മോര്‍ച്ചയുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എ.ഐ.എം.ഐ.എം ഉത്തര്‍പ്രദേശില്‍ മത്സരത്തിനിറങ്ങുന്നത്.
Post Your Comments