കൊച്ചി : മദ്യം വേണ്ടവർക്ക് അവർ കൊടുക്കാൻ തയ്യാറുള്ള വിലയ്ക്ക് ക്യൂ നിൽക്കാതെ സുരക്ഷിതമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ സർക്കാരിന് എന്താണ് തടസമെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. റോഡിലൂടെ പോകുമ്പോൾ ആളുകൾ തിക്കും തിരക്കും ഉണ്ടാക്കി മണിക്കൂറുകൾ ക്യൂ നിൽക്കുന്ന കാഴ്ച കണ്ടാൽ ആവശ്യക്കാർ മര്യാദയ്ക്ക് മദ്യം വാങ്ങാൻ തങ്ങൾ സമ്മതിക്കില്ല എന്ന വൃത്തികെട്ട വാശിയുണ്ടോ സർക്കാരിന് എന്ന് തോന്നുമെന്നും ഹരീഷ് വാസുദേവൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
മദ്യം നിരോധിത വസ്തുവല്ല
സർക്കാർ വിൽക്കുന്നു. വേണ്ടവർ വാങ്ങി കുടിക്കുന്നു. സർക്കാരിന് ആ പണവും വേണം.
പക്ഷെ, ആവശ്യക്കാർ മര്യാദയ്ക്ക് ഇത് വാങ്ങാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന വൃത്തികെട്ട വാശിയുണ്ടോ സർക്കാരിന്??
റോഡിലൂടെ പോകുമ്പോൾ ആളുകൾ മണിക്കൂറുകൾ ക്യൂ നിൽക്കുന്ന, തിക്കും തിരക്കും ഉണ്ടാക്കി കൊറോണ പരത്താൻ ഉതകുന്ന കാഴ്ച കണ്ടാൽ അങ്ങനെ തോന്നും..
എന്ത് അസംബന്ധമാണിത് !!!
വേണ്ടവർക്ക് അവർ കൊടുക്കാൻ തയ്യാറുള്ള വിലയ്ക്ക് ക്യൂ നിൽക്കാതെ, സുരക്ഷിതമായി മദ്യം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ എന്താണ് തടസ്സം?
ഇത്തരം ചെറിയ മാനേജ്‌മെന്റ് ഇഷ്യൂസ് പോലും പരിഹരിക്കാൻ പറ്റാത്ത സിസ്റ്റമാണോ ഈ സർക്കാർ???
Post Your Comments