Latest NewsNewsInternational

ഉഷ്ണതരംഗത്തിൽ ഉരുകിയൊലിച്ച് കാനഡ: ഇതുവരെ മരണപ്പെട്ടത് 500 ൽ അധികം ആളുകൾ

ടൊറന്റോ: വടക്കൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഉഷ്ണതരംഗം. അന്തരീക്ഷ താപനില അപകടകരമായ രീതിയിലേക്ക് ഉയർന്നതോടെ കാനഡയിൽ മരണങ്ങളും വർധിക്കുകയാണ്. ഒരാഴ്ചയ്ക്കിടയിൽ 500-ലധികം പേരാണ് ഇവിടെ മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്. സാധാരണഗതയിൽ ഇക്കാലയളവിൽ സംഭവിക്കാറുള്ള മരണത്തിന്റെ മൂന്നിരട്ടി മരണങ്ങളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read Also: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി , കൊവിഡ് കാല റേഷന്‍ കിറ്റില്‍ മോദിയുടെ ചിത്രവും താമര ചിഹ്നവും

ലിറ്റണിൽ ചൊവ്വാഴ്ച്ച 49.6 ഡിഗ്രി സെൽഷസ് ആണ് രേഖപ്പെടുത്തിയത്. മേഖലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്. കാനഡയിൽ താപനില ഇതുവരെ 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയിട്ടില്ല. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ താപനില 49.6 ഡിഗ്രി സെൽഷ്യസായി ഉയരുകയായിരുന്നു.

താപനില ഉയരുന്നത് അന്തരീക്ഷത്തെ കൂടുതൽ വരണ്ടതാക്കുകയും മേഖലയിലെ കാർഷിക വിളകളെ രൂക്ഷമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. കടുത്ത ചൂടിനെ തുടർന്ന് മഞ്ഞുമലകൾ ഉരുകി വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also: ജയിപ്പിച്ചുവിട്ട ജനങ്ങളെ ഇളിഭ്യരാക്കി പി.വി.അന്‍വര്‍ എംഎല്‍എ ആഫ്രിക്കയില്‍ :പോയിരിക്കുന്നത് 20,000 കോടി വജ്ര ഖനനത്തിന്

shortlink

Related Articles

Post Your Comments

Related Articles


Back to top button