
ഉള്ളൂര്‍ : തിരുവനന്തപുരത്ത് അനധികൃതമായി ബൈക്കിൽ മദ്യ വിൽപ്പന നടത്തിയ യുവാവ് പിടിയില്‍. ഇന്നലെ രാത്രി 8ന് മണ്ണന്തല മുക്കോലയിലാണ് സംഭവം. ഉള്ളൂര്‍ ചീനവിള പനയിച്ചറകോണം സ്വദേശി രതീഷിനെയാണ് (37) എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
ബൈക്കില്‍ 25 കുപ്പി വില്പനയ്ക്കായി കൊണ്ടു വന്നപ്പോഴാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് 4500 രൂപയും വാഹനവും പിടിച്ചെടുത്തു. ലോക്ക് ഡൗണിന്റെ മറവില്‍ വന്‍ തോതില്‍ ഗോവയില്‍ നിന്നെത്തിച്ചതാണ് ഈ മദ്യമെന്ന് എക്സൈസ് സംഘം പറഞ്ഞു.
Post Your Comments