കര്‍ണാടക: നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തി. കർണ്ണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയിലാണ് നാടിനെ നടുക്കുന്ന ഈ സംഭവം ഉണ്ടായത്. ശനിയാഴ്ച രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ആശുപത്രി ജീവനക്കാരന് വെങ്കടേശപ്പയാണ് കുഞ്ഞിനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഉടന്‍ ഡോക്ടര്‍മാരെത്തി പരിശോധിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
ഒരുദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ രണ്ടു സ്ത്രീകള്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. കട്ടിയുള്ള നൂല് ഉപയോഗിച്ച് ശുചിമുറിയുടെ ജനലിലോട് ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി എസ്.പി ജി.കെ.മിഥുന് കുമാര്‍ പറഞ്ഞു.
നാടിനെ നടുക്കിയ ഈ സംഭവത്തിൽ നിന്ന് കരകയറാൻ കഴിയാതിരിക്കുകയാണ് ചിക്കബെല്ലാപുരം നിവാസികൾ.
Post Your Comments