ലക്‌നൗ : ഉത്തര്‍പ്രദേശില്‍ നടന്ന ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ചരിത്ര മുന്നേറ്റം. 75 ല്‍ 65 ഇടത്തും അദ്ധ്യക്ഷസ്ഥാനം ബി.ജെ.പി പിടിച്ചെടുത്തു. സമാജ് വാദി പാര്‍ട്ടി ആറും, മറ്റുള്ളവര്‍ നാലും അദ്ധ്യക്ഷ സ്ഥാനം നേടി. കോണ്‍ഗ്രസിനാകട്ടെ ഒരു സീറ്റും നേടാനായില്ല.. ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ച അംഗങ്ങളാണ് അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നത്.
Read Also : ‘നൂറു രൂപയുടെ നിക്ഷേപം പോലും കേരളത്തിന് പുറത്ത് പോകരുത്’: സാബു ജേക്കബിന് എം.എ.യൂസഫലിയുടെ ഉപദേശം
75 സീറ്റില്‍ 21 ബി.ജെ.പി ചെയര്‍മാന്‍മാരും ഒരു എസ്.പി ചെയര്‍മാനുമടക്കം 22 പേര്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ടിരുന്നു. അവശേഷിക്കുന്ന 53 സീറ്റുകളിലേക്ക് ശനിയാഴ്ച്ച നടന്ന തിരഞ്ഞൈടുപ്പിലാണ് ബി.ജെ.പി നേട്ടം കൊയ്തത്. നാല് ഘട്ടങ്ങളിലായി നടന്ന ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ മാസമാണ് സമാപിച്ചത്. ഇതില്‍ ബി.ജെപിയും എസ്.പിയും ഒപ്പത്തിനൊപ്പമായിരുന്നു. 2016 ല്‍ നടന്ന ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി 60 സീറ്റുകളായിരുന്നു സ്വന്തമാക്കിയിരുന്നത്.
Post Your Comments