Latest NewsNewsIndia

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമർശിച്ച വിദ്യാർഥിയ്ക്ക് വൻ പിഴ ചുമത്തി സർവ്വകലാശാല

പി​ഴ അ​ട​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ അ​വ​രെ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ

ന്യൂ​ഡ​ല്‍​ഹി: അ​ര​വി​ന്ദ് കെ​ജ്​​രി​വാ​ളി​നെ വി​മ​ര്‍​ശി​ച്ച വി​ദ്യാ​ര്‍​ഥി​നി​ക്ക് പിഴചുമത്തി ഡോ. ​ബി.​ആ​ര്‍ അം​ബേ​ദ്ക​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല. 5000 രൂ​പയാണ് പി​ഴ​യി​ട്ടത്. അ​ര​വി​ന്ദ് കെ​ജ്​​രി​വാ​ള്‍ മു​ഖ്യാ​തി​ഥി​യാ​യ നടന്ന ബി​രു​ദ​ദാ​ന പ​രി​പാ​ടി​യു​ടെ യൂ​ട്യൂ​ബ് ലി​ങ്കി​ന് താഴെ പ​ട്ടി​ക ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഫീ​സ് വ​ര്‍​ധി​പ്പി​ച്ച സ​ര്‍​വ​ക​ലാ​ശാ​ല ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച​തി​നാ​ണ് ര​ണ്ടാം​വ​ര്‍​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി നേ​ഹ​ക്ക് പി​ഴ​യി​ട്ട​ത്.

Also Read:എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാൻ വേറൊരുത്തന്റെ ആവശ്യമില്ല: അപരനെ തുറന്നുകാട്ടി അരുൺഗോപി

ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​യ ഡ​ല്‍​ഹി സ​ര്‍​ക്കാ​റി‍ന്‍റ വി​ദ്യാ​ഭ്യാ​സ വി​പ്ല​വം പൊ​ള്ള​യാ​ണെ​ന്നും അംബേദ്ക​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ന​ട​പ​ടി നാ​ണ​ക്കേ​ടാ​ണെ​ന്നും കെ​ജ്​​രി​വാ​ള്‍ വി​ദ്യാ​ര്‍​ഥി വി​രു​ദ്ധ​നാ​ണെ​ന്നു​മാ​യിരുന്നു പെൺകുട്ടിയുടെ കമ​ന്റ്.

പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും ന​ട​പ​ടി​യി​ല്‍ കു​റ്റ​ബോ​ധ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് പി​ഴ​യി​ടു​ന്ന​തെ​ന്നാണ് സ​ര്‍​വ​ക​ലാ​ശാ​ലയുടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. മു​ഖ്യാ​തി​ഥി​യെ കു​റി​ച്ചും സ​ര്‍​വ​ക​ലാ​ശാ​ല സ​മൂ​ഹ​ത്തെ കു​റി​ച്ചും ഒ​രു പൊ​തു​പ്ലാ​റ്റ്ഫോ​മി​ല്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യ​ത് അ​പ​മ​ര്യാ​ദ​യാ​ണ്. സ​ര്‍​വ​ക​ലാ​ശാ​ല​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മം കൂ​ടി​യാ​ണി​ത്. അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യ​തി​നാ​ലാ​ണ്​ നേ​ഹ​യു​ടെ സ​സ്പെ​ന്‍​ഷ​ന്‍ വേ​ണ്ടെ​ന്നു​വെ​ച്ച​തെ​ന്നും 5000 രൂ​പ പി​ഴ അ​ട​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ അ​വ​രെ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. സർവ്വകലാശാലയുടെ ഉത്തരവിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ നിന്ന് തന്നെ വിമർശനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button