Latest NewsKeralaNews

പൊലീസ് എന്നെ കാണുമ്പോൾ തിരിഞ്ഞ് നിൽക്കുന്നു, സല്യൂട്ട് നൽകുന്നില്ല; ഡിജിപിക്ക് പരാതി നൽകി തൃശൂർ മേയർ

തന്നെ പൊലീസുകാർ ഗൗനിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണറോടും സ്ഥലം എം എൽ എയോടും പരാതിപ്പെട്ടിരുന്നതായി എം കെ വർഗീസ് പറയുന്നു

തൃശൂർ : പൊലീസുകാര്‍ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്. ഔദ്യോഗിക കാറില്‍ എത്തുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് മേയര്‍ ഡിജിപിക്ക് പരാതി നല്‍കി.

തന്നെ പൊലീസുകാർ ഗൗനിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണറോടും സ്ഥലം എം എൽ എയോടും പരാതിപ്പെട്ടിരുന്നതായി എം കെ വർഗീസ് പറയുന്നു. പല തവണ പരാതി നല്‍കിയിട്ടും പൊലീസ് മുഖം തിരിച്ചെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യത്തിൽ ഡിജിപി ഉത്തരവിറക്കണമെന്നാണ് മേയറുടെ ആവശ്യം. മേയറുടെ പരാതി തൃശൂര്‍ റേഞ്ച് ഡിഐജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കണമെന്നാണ് നിര്‍ദേശം.

Read Also  :  നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്ത് പാലക്കാട് പ്രവാസി ഫോറം

എം കെ വർഗീസിനെ ബഹുമാനിച്ചില്ലെങ്കിലും മേയർ എന്ന പദവിയെ ബഹുമാനിക്കണം. തന്നെ കാണുമ്പേൾ പല പൊലീസുകാരും തിരിഞ്ഞ് നിൽക്കുകയാണ്. കേരളത്തിലെ ഒരു മേയർക്കും ഈ ഗതി വരാതിരിക്കാനാണ് താൻ പരാതി നൽകിയതെന്നും എം കെ വർഗീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button