പാലക്കാട്: പ്രവാസി ഫോറം പാലക്കാടിന്റെ(NGO) നേതൃത്വത്തിൽ കാട്ടുശ്ശേരി GLP സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്കായുള്ള മൊബൈൽ ഫോൺ വിതരണം ആലത്തൂർ എംഎൽഎ പ്രസേനൻ നിർവഹിച്ചു. മൊബൈൽ ഫോൺ കൂടാതെ പഠനോപകരണങ്ങളും കോവിഡ് ബോധവൽക്കരണ പോസ്റ്ററുകളും വിതരണം ചെയ്തു.
പ്രവാസി ഫോറം പാലക്കാട് ഭാരവാഹികൾ, സ്കൂൾ അധികൃതർ, അധ്യാപകർ, ബിപി ഒ ശ്രീ ജോൺസൺ സാർ, വാർഡ് മെമ്പർ ശ്രീമതി കൊച്ചുകുമാരി, പി ടി എ പ്രസിഡന്റ് ശ്രീ സജിത്ത് എന്നിവർ പങ്കെടുത്തു.
മൊബൈൽ സ്പോൺസർ ചെയ്തത് ശ്രീ സതീശൻ ചക്കിങ്കൽ, ശ്രീമതി സുജ സുധീഷ് വെള്ളാട്ട് ഹൌസ്, ശ്രീമതി ദർശന നിർമ്മൽ ചാത്വർ ഹൌസ് എന്നിവരാണ്.പഠനോപകരണങ്ങൾ സ്പോൺസർ ചെയ്ത PANA FOODS, SERVE4U, Burjbazar, Sunpower hydraulics എന്നീ സംരംഭകർക്കും പ്രവാസി ഫോറത്തിന്റെ പേരിൽ നന്ദി രേഖപ്പെടുത്തി.
Post Your Comments