Latest NewsKeralaNews

വ്യവസായം തുടങ്ങാനുള്ള ആനുകൂല്യങ്ങൾ അടക്കം നൽകാം: കിറ്റെക്സ് ​ഗ്രൂപ്പിന് തമിഴ്‌നാട് സർക്കാരിന്റെ ഔദ്യോ​ഗിക ക്ഷണം

35000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപം തമിഴ്‌നാട്ടില്‍ നടത്താനാണ് തമിഴ്‌നാട് സര്‍ക്കാര്‍ കിറ്റെക്‌സ് മാനേജ്‌മെന്റിന് ക്ഷണക്കത്ത് നല്‍കിയത്

തിരുവനന്തപുരം : കേരള സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ച 3,500 കോടി രൂപയുടെ പദ്ധതികളിൽ നിന്നും പിന്മാറുകയാണെന്ന തീരുമാനമറിയിച്ചതിന് പിന്നലെ കിറ്റെക്‌സ് ​ഗ്രൂപ്പിന് തമിഴ്‌നാട് സർക്കാരിന്റെ ക്ഷണം. വ്യവസായം  തുടങ്ങനുള്ള ആനുകൂല്യങ്ങൾ അടക്കം വാ​ഗ്ദാനം ചെയ്ത് കൊണ്ടാണ് തമിഴ്‌നാട് സർക്കാർ ക്ഷണക്കത്ത് നൽകിയതെന്ന് കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു ജേക്കബ് പറഞ്ഞു.

35000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപം തമിഴ്‌നാട്ടില്‍ നടത്താനാണ് തമിഴ്‌നാട് സര്‍ക്കാര്‍ കിറ്റെക്‌സ് മാനേജ്‌മെന്റിന് ക്ഷണക്കത്ത് നല്‍കിയത്. മൊത്തം നിക്ഷേപത്തിന് 40 ശതമാനം സബ്‌സിഡി, പകുതി വിലയ്ക്ക് സ്ഥലം, സ്റ്റാബ് ഡ്യൂട്ടിയില്‍ 100 ശതമാനം ഇളവ്, ആറ് വര്‍ഷത്തേക്ക് 5 ശതമാനം പലിശയിളവ്, അഞ്ച് വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി, മൂലധന ആസ്തികള്‍ക്ക് 100 ശതമാനം സംസ്ഥാന ജിഎസ്ടി ഇളവ് തുടങ്ങി വൻ വാ​ഗ്ദാനങ്ങളാണ് സർക്കാർ നൽകിയതെന്ന് സാബു ജേക്കബ് പറയുന്നു.

Read Also :  വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: കോടികൾ വിലമതിക്കുന്ന ഹെറോയ്‌നുമായി വിദേശ വനിത അറസ്റ്റിൽ

തുടർച്ചയായുള്ള റെയ്ഡിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരുമായി 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിൻമാറുന്നുവെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു ജേക്കബ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. അതിന് പിന്നാലെ സാബു ജേക്കബിന് പിന്തുണയുമായി ബി.ജെ.പി രം​ഗത്തെത്തിയിരുന്നു. കോൺഗ്രസും സി.പി.എമ്മും ഒരു പോലെ വേട്ടയാടുന്ന കിറ്റെക്സിന് രാഷ്ട്രീയ പിന്തുണ നൽകുമെന്നാണ് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ പറഞ്ഞത്. കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു ജേക്കബിന് താത്പര്യമെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യവസായം ആരംഭിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button