COVID 19KeralaLatest NewsNewsIndia

കേരളത്തിലേതടക്കം കോവിഡ് മരണനിരക്കിൽ വലിയ ക്രമക്കേട് : ഐ.​സി.​എം.​ആ​റിനെ വിമർശിച്ച് സുപ്രീം കോടതി

ന്യൂ​ഡ​ല്‍​ഹി: കോവിഡ് മരണങ്ങളിൽ ഗുരുതരം ക്രമക്കേടുകൾ ഉണ്ടെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. ഓരോ സം​സ്ഥാ​ന​വും കോ​വി​ഡ്​ മ​ര​ണം തീ​രു​മാ​നി​ക്കു​ന്ന ന​ട​പ​ടി ല​ളി​ത​മാ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളു​ടെ യഥാർത്ഥ കണക്കുകൾ പുറത്തു കൊണ്ടുവരുമെന്നാണ് സൂചന. കേ​ര​ളമട​ക്കം പല സം​സ്ഥാ​ന​ങ്ങ​ളും കോ​വി​ഡ്​ മ​ര​ണ​ങ്ങ​ള്‍ കുറ​ച്ചു​കാ​ണി​ച്ചു​വെ​ന്ന ആ​ക്ഷേ​പ​ങ്ങ​ള്‍​ ശരിവയ്ക്കുന്നതാണ് സുപ്രീം കോടതിയുടെ ഈ വിമർശനം. ഈ സുപ്രധാന തീരുമാനത്തോടെ കേ​ര​ള​ത്തി​ലും കോ​വി​ഡ്​ ബാധിച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന​യു​ണ്ടാ​കുമെന്നാണ് സൂചനകൾ.

Also Read:മ​ര​ണ​പ്പട്ടി​ക​യി​ലെ അ​പാ​ക​ത: സ​ര്‍​ക്കാ​റി​ന്​ മ​റ​ച്ചുവെക്കാ​ന്‍ ഒ​ന്നു​മില്ലെന്ന് ആരോഗ്യമന്ത്രി

എ.​സി.​എം.​ആ​റി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ്​ കോ​വി​ഡ്​ മ​ര​ണം ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന കേ​ര​ള സ​ര്‍​ക്കാ​റി​ന്റെ വാ​ദ​ങ്ങ​ള്‍ സു​പ്രീം​കോ​ട​തി ത​ള്ളിയ ശേഷമായിരുന്നു ലളിതമായ പുതിയ രീതികൾ കണ്ടെത്താൻ കോടതിയുടെ നിർദേശമുണ്ടായത്.

കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​വ​ര്‍​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വി​ധി​ച്ചതിനു ശേ​ഷ​മാ​ണ്​ കോ​വി​ഡ്​ മ​ര​ണം ക​ണ​ക്കാ​ക്കു​ന്ന​തി​ലെ രീ​തി തി​രു​ത്തി, സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ര്‍​ക്കാ​റി​നും ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക്കും ന​ല്‍​കി​യ​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്​​മൂ​ല​ത്തോ​ടൊ​പ്പം ​കോ​വി​ഡ്​ മ​ര​ണം തീ​രു​മാ​നി​ക്കാ​നു​ള്ള ഐ.​സി.​എം.​ആ​റിന്റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും കോ​ട​തി പ​രി​ശോ​ധി​ച്ചിരുന്നു.

കോ​വി​ഡ്​ പോ​സി​റ്റി​വാ​യ ശേ​ഷം ര​ണ്ടോ മൂ​ന്നോ മാ​സ​ത്തി​ന​കം ആ​ശു​പ​ത്രി​യി​ലോ വീ​ട്ടി​ലോ വെ​ച്ച്‌​ ഒ​രാ​ള്‍ മ​ര​ണ​പ്പെ​ട്ടാ​ല്‍ അ​ത്​ കോ​വി​ഡ്​ മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കു​ന്ന ത​ര​ത്തി​ല്‍ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ക്ക​ണം. മ​ര​ണം കോ​വി​ഡ്​ ബാ​ധി​ച്ചാ​യാ​ലും മ​റ്റു സ​ങ്കീ​ര്‍​ണ​ത​ക​ള്‍​കൊ​ണ്ടാ​യാ​ലും മ​രി​ച്ച​യാ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക്​ കൊ​ടു​ക്കു​ന്ന മ​ര​ണ​സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ‘മ​ര​ണം കോ​വി​ഡ്​ -19 മൂ​ലം’ എ​ന്നു​ത​ന്നെ രേ​ഖ​പ്പെ​ടു​ത്ത​ണം. ഇ​തി​ന​കം വി​ത​ര​ണം ചെ​യ്​​ത മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ഇ​ങ്ങ​നെ എ​ഴുതി കി​ട്ടി​യി​ല്ലെ​ന്ന്​ പ​രാ​തി​യു​ള്ള​വ​ര്‍​ക്ക്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ തി​രു​ത്തി​ക്കൊ​ടു​ക്കാ​നു​ള്ള പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും ന​ല്‍​ക​ണം എ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

കോടതിയുടെ ഈ നടപടി കേരളത്തിലടക്കം കോവിഡ് മരണങ്ങൾ പൂഴ്ത്തിവെയ്ക്കുന്നതിനെ തടയുമെന്നാണ് ആരോഗ്യ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. കണക്കിൽപ്പെടാത്തത്ര കോവിഡ് മരണങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് മുൻപ് വന്ന പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിധി കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button