കൊച്ചി : കേരള സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ച 3,500 കോടി രൂപയുടെ പദ്ധതികളിൽ നിന്നും പിന്മാറുകയാണെന്ന തീരുമാനമറിയിച്ചതിന് പിന്നലെ കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബിന് പിന്തുണ അറിയിച്ച് ബിജെപി. സാബു ജേക്കബിന് താത്പര്യമെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യവസായമാരംഭിക്കാൻ സഹായിക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.
‘കോൺഗ്രസും സിപിഎമ്മും കിറ്റക്സ് കമ്പനിക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിലാണ് വേട്ടയാടൽ. രാഷ്ട്രീയ പ്രതിയോഗിയെ ജനാധിപത്യപരമായാണ് നേരിടേണ്ടത്. ബിജെപി ഭരിക്കുന്ന യുപിയിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളത്. സാബു ജേക്കബിന് താത്പര്യമെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യവസായമാരംഭിക്കാൻ സഹായിക്കാം’- എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.
Read Also : കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട: 3 കിലോ സ്വര്‍ണ മിശ്രിതം പിടികൂടി
സംസ്ഥാന സര്‍ക്കാര്‍ കിറ്റെക്സ് കമ്പനിയിലേക്ക് നടത്തി വരുന്നത് തീര്‍ത്തും അനാവശ്യമായ റെയ്ഡുകളാണെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഇത് വ്യവസായത്തെ തകർക്കും. കേരളത്തിൽ ആരും വ്യവസായം തുടങ്ങാൻ തയാറാകാത്ത സ്ഥിതിയുണ്ടാകും. ഇവരുടെ വേട്ടയാടലിനെതിരെ കിറ്റെക്സിന് രാഷ്ട്രീയ പിന്തുണ നൽകുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.
Post Your Comments