KeralaLatest NewsNewsIndia

ആധാറിനെ തെറ്റായി ചിത്രീകരിച്ചു: ആ മലയാള സിനിമയ്ക്കെതിരെ യുഐഡിഎഐ

അന്വേഷണ ആവശ്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ പങ്കിടില്ല

തിരുവനന്തപുരം: ആധാറിനെ തെറ്റായി മലയാള സിനിമയിൽ ചിത്രീകരിച്ചുവെന്ന് വിമർശനം. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യാണ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിനെതിരെ വിമർശനം ഉന്നയിച്ചത്.

”ചിത്രത്തില്‍ യു.ഐ.ഡി.എ.ഐ ഒരു വ്യക്തിയുടെ ആധാര്‍ കാര്‍ഡിന്റെ ചിത്രം അന്വേഷണം സുഗമമാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കിടുന്നുവെന്ന് കാണിച്ചിരുന്നു. ഇത് പൂര്‍ണമായും തെറ്റാണെ് മാത്രമല്ല ആധാറിനെകുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയ്ക്കും ആശയക്കുഴപ്പത്തിനും കാരണമാകുമെന്നും” യു.ഐ.ഡി.എ.ഐ പറയുന്നു.

read also: അരി മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം എങ്ങനെ നമ്പര്‍ വണ്‍ ആകും

”അന്വേഷണ ആവശ്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ പങ്കിടില്ല. ആധാര്‍ നിയമം യു.ഐ.ഡി.എ.ഐ.ക്ക് ബാധകവും അതോറിറ്റി വ്യക്തികളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധവുമാണ്. ബയോമെട്രിക് വിശദാംശങ്ങള്‍ ഒരു കാരണവശാലും ഒരു വ്യക്തിയുമായോ സ്ഥാപനവുമായോ പങ്കിടില്ല. സാങ്കല്‍പ്പികവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളില്‍ വിശ്വസിക്കരുത്. ആധാര്‍ വിവരങ്ങള്‍ ഏതെങ്കിലും പൊതുഇടങ്ങളില്‍ പങ്കിടരുത് ”- അതോറിറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button