മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയ്ക്ക് തിരിച്ചടി. അജിത് പവാറിന്റെയും ഭാര്യയുടെയും സ്വത്ത് കണ്ടുകെട്ടി. 65 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 25,000 കോടി രൂപയുടെ കുംഭകോണം നടത്തിയെന്ന കേസിലാണ് ഇഡിയുടെ നടപടി.
read also: പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണം: കേന്ദ്രത്തിന് കത്തയച്ച് കേരളം
2007-2011 കാലത്താണ് സംഭവം. അജിത് പവാറിനെ കൂടാതെ ബാങ്കിലെ 70 മുന്‍ ഭാരവാഹികളും പ്രതികളാണ്. പവാര്‍ കുടുംബത്തിനു ബന്ധമുള്ളതടക്കം നഷ്ടത്തിലായ ഒട്ടേറെ സഹകരണ സംഘങ്ങള്‍ക്കു വന്‍തോതില്‍ വഴിവിട്ടു വായ്പ അനുവദിച്ചെന്നാണു കേസ്.
Post Your Comments