മഹാരാഷ്ട്ര: കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിൽ മരണസംഖ്യ 113 ആയി. കോലാപൂർ, സത്ര, സംഗ്ലി ജില്ലകളിൽ മഴയെത്തുടർന്ന് പ്രളയം രൂക്ഷമായി തുടരുകയാണ്. പ്രളയം ഭീകരമായി ബാധിച്ച 6 ജില്ലകളിൽ നിന്ന് ഒരു ലക്ഷം പേരെ ഒഴിപ്പിച്ചെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വ്യക്തമാക്കി. മണ്ണിടിച്ചിലുണ്ടായ മേഖലയിൽ നിന്ന് തിരച്ചിലിൽ 90 പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് എൻ.ഡി.ആർ.എഫ് സംഘം അറിയിച്ചു.
അതേസമയം, മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബാങ്ങൾക്ക് 5 ലക്ഷം രൂപ അടിയന്തിര ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴയെത്തുടർന്ന് 113 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. കാണാതായ 100 പേരെ ഇനിയും കണ്ടെത്താനുണ്ട്.
Post Your Comments