മുംബൈ: രണ്ടു മാസം മുമ്പ് രാഷ്ട്രീയ വനവാസം പ്രഖ്യാപിച്ച അജിത് പവാർ വീണ്ടും ഉപമുഖ്യമന്ത്രി കസേരയിലേക്ക്. കഴിഞ്ഞ മാസം ബിജെപി ദാനം നൽകിയ കസേരയിൽ മൂന്ന് ദിവസം ഉപമുഖ്യമന്ത്രിയായി ഭരിച്ചതിനു ശേഷം രാജി വച്ചു. ഇപ്പോൾ അതെ കസേരയിൽ അജിത് പവാർ ശിവസേന സർക്കാരിൽ ഉപമുഖ്യമന്ത്രിയായി ഇരിക്കുന്നു.
ബിജെപിയുമായി ചേർന്നുള്ള അട്ടിമറി നീക്കത്തിനു ശേഷവും മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോൾ പാർട്ടിയിൽ ശരദ് പവാറിന്റെ പിൻഗാമി താൻ തന്നെയെന്ന് അടിവരയിടുകയാണ് അജിത് പവാർ. ഉപമുഖ്യമന്ത്രി സ്ഥാനത്ത് അജിത് പവാർ നാലാംവട്ടമാണ്. നേരത്തേ, കോൺഗ്രസ്-എൻസിപി സഖ്യം ഭരിച്ച 1999-2014 കാലയളവിൽ 2 തവണ ഉപമുഖ്യമന്ത്രിയായിട്ടുണ്ട്. കഴിഞ്ഞ മാസം 23ന് ബിജെപിയുമായി കൈകോർത്ത് ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഹാട്രിക് തികച്ച ശേഷം 3 ദിവസത്തിനകമാണ് രാജിവച്ചത്.
രണ്ടു മാസം മുൻപ് രാഷ്ട്രീയം വിടുന്നുവെന്ന് പ്രഖ്യാപിച്ച നേതാവാണ് ഉപമുഖ്യമന്ത്രി കസേരയിൽ വീണ്ടും എത്തിയത്. അജിത് പവാറിനും ശരദ് പവാറിനും എതിരെയുണ്ടായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തെ തുടർന്നായിരുന്നു അന്നത്തെ രാഷ്ട്രീയ വനവാസ പ്രഖ്യാപനം.
ALSO READ: കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്റെ വിലപോലുമുണ്ടാവില്ല: കെ സുരേന്ദ്രന്‍
1991 മുതൽ തുടർച്ചയായി 7 തവണ ബാരാമതി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അജിത്തിന് ജനപിന്തുണ ഏറിയിട്ടേയുള്ളൂ. 1991 മുതൽ 7 തവണ തുടർച്ചയായി ബാരാമതി നിയമസഭാ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് അജിത്താണ്. പ്രായം 60 ആയെങ്കിലും മുഖത്തെ പ്രസരിപ്പും ആത്മവിശ്വാസമുള്ള ശരീര ഭാഷയും അജിത്തിന്റെ പ്രത്യേകതയാണ്.
Post Your Comments