Latest NewsIndia

ബിജെപിയുമായി 3 തവണ സഖ്യമുണ്ടാക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ച എന്‍സിപി അവസാന നിമിഷം പിന്‍മാറി – അജിത് പവാർ

എന്‍സിപി നേതാവ് ശരത് പവാറും ബിജെപി-ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായ അജിത് പവാറും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു. ശരത് പവാറിനോട് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ അജിത് പവാര്‍ ബാന്ദ്രയില്‍ നടന്ന മുംബൈ എജ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ യോഗത്തില്‍ ആവശ്യപ്പെട്ടു. എൻസിപി സ്ഥാപക നേതാവും പാർട്ടി അധ്യക്ഷനുമായ ശരദ് പവാറിനെ പാർട്ടിയുടെ ഉന്നത സ്ഥാനത്തുനിന്ന് പുറത്താക്കി. എൻസിപി വിമത വിഭാഗം നേതാവ് അജിത് പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിയുടെ പേരിനും തിരഞ്ഞെടുപ്പ് ചിഹ്നത്തിനും അവകാശവാദമുന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് വിമത വിഭാഗം നേതാക്കൾ അറിയിച്ചു.

അതേസമയം, തിരഞ്ഞെടുപ്പ് ചിഹ്നം നഷ്ടപ്പെടില്ലെന്ന് ശരദ് പവാർ അനുയായികൾക്ക് ഉറപ്പ് നൽകി. ‘നമ്മുടെ കൂടെ എത്ര എം.എൽ.എമാർ ഉണ്ട് എന്നുള്ളതാണ് ഇന്നത്തെ ചർച്ച. ഇതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. പണ്ട് എനിക്ക് 68 എംഎൽഎമാരുണ്ടായിരുന്നു, കുറച്ച് സമയം കഴിഞ്ഞപ്പോൾ 62 പേർ ഞങ്ങളെ വിട്ടുപോയി. പുതുമുഖങ്ങളോടെയാണ് ഞങ്ങൾ വിജയിച്ചത്,’ ശരദ് പവാർ പറഞ്ഞു.

2014ലും 2017ലും 2019ലും ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ച എന്‍സിപി അവസാന നിമിഷം പിന്‍മാറിയത് ശരത് പവാറിന്‍റെ ഇരട്ടത്താപ്പ് രാഷ്ട്രീയം മൂലം ആയിരുന്നുവെന്ന് വെളിപ്പെടുത്തി മരുമകന്‍ അജിത് പവാര്‍. ഇനിയെങ്കിലും രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ ശരത് പവാറിനോട് ആവശ്യപ്പെട്ട് അജിത് പവാര്‍. എന്‍സിപി നേതാവ് ശരത് പവാറും മരുമകനും ബിജെപി-ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും തമ്മിലുള്ള പോര് തുറന്ന യുദ്ധമാവുകയാണ്..

2014ല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ എന്‍സിപി ബിജെപിയുമായി കൈകോര്‍ത്ത് സര്‍ക്കാരിന് പുറത്ത് നിന്നും പിന്തുണ നല്‍കാമെന്ന് തീരുമാനിച്ചിരുന്നത്. എന്‍സിപി-ബിജെപി സഖ്യത്തിനുള്ള നിര്‍ദേശം അന്ന് കേന്ദ്രമന്ത്രിയായിരുന്ന നിതിന്‍ ഗഡ്കരി നിര്‍ദേശിച്ചിരുന്നതുമാണ്. ബിജെപിയ്ക്ക് പുറത്ത് നിന്നും പിന്തുണ നല്‍കുമെന്ന് പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2014ല്‍ ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വാങ്കഡേ സ്റ്റേഡിയില്‍ത്തില്‍ പോകാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നതുമാണ്.

ആ ചടങ്ങില്‍ പങ്കെടുക്കാനല്ലെങ്കില്‍ ഞങ്ങളോട് അവിടേക്ക് പോകാന്‍ ആവശ്യപ്പെടേണ്ടതില്ലായിരുന്നു. നിങ്ങള്‍ തന്നെ ഇതിനെക്കുറിച്ച് ചിന്തിക്കണം ശരത് പവാറിന്‍റെ രാഷ്ട്രീയ കുതന്ത്രങ്ങളുടെ മുഖംമൂടി വലിച്ചുകീറിക്കൊണ്ട് അജിത് പവാര്‍ പറഞ്ഞു. ‘2017ല്‍ വര്‍ഷ ബംഗ്ലാവില്‍ നടന്ന യോഗത്തില്‍ വീണ്ടും ബിജെപിയുമായി കൈകോര്‍ക്കാന്‍ എന്‍സിപി തീരുമാനിച്ചിരുന്നതാണ്. പക്ഷെ അദ്ദേഹം പിന്നീട് ശിവസേനയ്ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു.

ബിജെപിയുമായുള്ള യോഗത്തില്‍ അന്ന് ഛഗന്‍ ഭുജ്ബല്‍, ജയന്ത് പാട്ടീല്‍ എന്നിവരാണ് എന്‍സിപിയുടെ സീനിയര്‍ നേതാക്കളുടെ നിര്‍ദേശപ്രകാരം പങ്കെടുത്തത്. അന്ന് കാബിനറ്റ് മന്ത്രിസ്ഥാനവും മറ്റും തീരുമാനിച്ചതാണെങ്കിലും അവസാന നിമിഷം എന്‍സിപി പിന്‍മാറി.ശിവസേന വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞാണ് അന്ന് ശരത് പവാര്‍ പിന്‍മാറിയതെന്നും അജിത് പവാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button