ന്യൂഡല്‍ഹി : 21 -ാം നൂറ്റാണ്ടില്‍ രാജ്യത്ത് ദ്രുതഗതിയിലുള്ള മാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇതിന് പിന്നില്‍ ഡിജിറ്റല്‍ ഇന്ത്യയുടെ വരവാണെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയാണ് ഈ നൂറ്റാണ്ടിലെ രാജ്യത്തിന്റെ മുദ്രാവാക്യം. എന്‍ഡിഎ സര്‍ക്കാരിന്റെ നിര്‍ണ്ണായക ദൗത്യമായ ഡിജിറ്റല്‍ ഇന്ത്യയുടെ ആറാം വാര്‍ഷികത്തില്‍ ദിക്ഷ പദ്ധതിയുടെ ഗുണഭോക്താക്തളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡിജിറ്റല്‍ ഇന്ത്യയുടെ ആറുവര്‍ഷത്തെ പൂര്‍ത്തീകരണമാണ് ഇന്ത്യ ആഘോഷിക്കുന്നത്. നവീകരിക്കുന്നതിനുള്ള തീക്ഷ്ണതയുണ്ടെങ്കില്‍ രാജ്യത്ത് ദ്രുതഗതിയിലുള്ള മാറ്റത്തോടുള്ള അഭിനിവേശം ഉണ്ടാകും. അതുകൊണ്ടാണ് ഡിജിറ്റല്‍ ഇന്ത്യ 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ശക്തിയുടെ മുദ്രാവാക്യമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ ആരോഗ്യസേതു ആപ്പ് നിര്‍ണ്ണായക പങ്ക് വഹിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Read Also : വനംകൊള്ള: അന്വേഷണം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു, നടന്നത് ക്രൂരമായ ആദിവാസി വഞ്ചന: പി.സുധീർ
’80കളുടെ ഒടുവിലും 90 കളുടെ തുടക്കത്തിലും ജനിച്ചവരാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ഗുണഭോക്താക്കള്‍. കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ലഭിക്കാന്‍ ഡിജിറ്റല്‍ ഇന്ത്യ അവരെ സഹായിച്ചട്ടുണ്ട്. സര്‍ക്കാര്‍, ജനങ്ങള്‍, ഭരണ സംവിധാനങ്ങള്‍, പ്രശ്‌നങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ഡിജിറ്റല്‍ ഇന്ത്യ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ്, ജനന സര്‍ട്ടിഫിക്കറ്റ്, വൈദ്യുതി ബില്‍ അടയ്ക്കല്‍, ആദായനികുതി അടയ്ക്കല്‍ എന്നീ സേവനങ്ങള്‍ ഗ്രാമ പ്രദേശങ്ങളിലും വേഗത്തില്‍ ലഭ്യമാകും. ഇതോടൊപ്പം ഇ കോമണ്‍ സര്‍വീസ് സെന്ററുകളും ജനങ്ങളെ സഹായിക്കുന്നുണ്ട്’ – പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments