ന്യൂഡല്‍ഹി: ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ഡിസൈന്‍ ബോക്സ്ഡ് കമ്പനിയുടെ സഹ ഡയറക്ടര്‍ ഗുണ്ജീത് കൗര്‍. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളും മറ്റും കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ഡിസൈന്‍ ബോക്സ്ഡ്.
‘നിങ്ങളുടെ സുഖവിവരം അന്വേഷിച്ച് കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും നിങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ പോലും ലഭിക്കില്ല. ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസിന് യാതൊരു വിധത്തിലുള്ള തയ്യാറെടുപ്പുകളുമില്ല. സ്വന്തം പാര്‍ട്ടിയെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ പോലും കോണ്‍ഗ്രസിന്റെ പക്കലില്ല. സ്വന്തം വാര്‍ഡില്‍ എത്ര പാര്‍ട്ടി അംഗങ്ങളുണ്ടെന്ന് പോലും നേതാക്കള്‍ക്ക് അറിയില്ല’ – ഗുണ്ജീത് കൗര്‍ പറഞ്ഞു.
എല്ലാ ആഴ്ചയും ബിജെപി സ്വന്തം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും വാര്‍ഡ് തലത്തില്‍ ഉള്ളവരുമായും വോട്ടര്‍മാരുമായും ആശയവിനിമയം നടത്തുമെന്നും കൗര്‍ പറഞ്ഞു. ബിജെപി എക്സല്‍ ഷീറ്റുകള്‍ തയ്യാറാക്കി പ്രവര്‍ത്തനം വിലയിരുത്തുമെന്ന് പറഞ്ഞ കൗര്‍ കോണ്‍ഗ്രസ് ഇത്തരത്തിലുള്ള യാതൊരു തയ്യാറെടുപ്പുകളും നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഗുണ്ജീത് കൗറിന്റെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
Post Your Comments