Latest NewsKeralaNattuvarthaNews

ഇടത് ഭരണത്തില്‍ കേരളം കടന്നുപോകുന്നത് അപകടകരമായ സാഹചര്യത്തിലൂടെ: ശക്തമായ സമര പരമ്പരയുമായി ബി.ജെ.പി

മലബാര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്തിന്റെ അടിവേരിലേക്ക് അന്വേഷണം നീങ്ങിയാല്‍ സിപിഎമ്മിന്റെ ഉന്നതര്‍ കുടുങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കള്ളക്കടത്ത്, ക്വട്ടേഷന്‍, ഭീകരവാദം, സ്ത്രീപീഡനങ്ങള്‍ എന്നിവക്ക് പിണറായി സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും രണ്ടാം ഇടത് ഭരണത്തില്‍ കേരളം അസാധാരണവും അപകടകരവുമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണെന്നും ആരോപണവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. ഇതിനെതിരെ ശക്തമായ സമര പരമ്പരകൾ നടത്തുമെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ജൂലായ് രണ്ടിന് സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും യുവജന ധര്‍ണ നടത്തും. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്നും സ്ത്രീധന നിരോധന നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ജൂലായ് 3ന് എല്ലാ ബൂത്തുകളിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാനം തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നതിനെതിരെ ജൂലായ് നാലിന് സംസ്ഥാന വ്യാപകമായി ജനജാഗ്രത സദസ് നടത്തുമെന്നും സുധീര്‍ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ സി.പി.എമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഐഎസ് ഭീകരവാദികളുടെ കേന്ദ്രമായി കേരളം മാറുകയാണെന്നും ഇതിന് ഉത്തരവാദി ആരാണെന്ന് മുഖ്യമന്ത്രി പറയണമെന്നും സുധീർ ആവശ്യപ്പെട്ടു.

സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കുകയാണെന്നും എല്ലാ ജില്ലകളിലും അഴിഞ്ഞാടുന്ന ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്നത് ഡിവൈഎഫ്‌ഐ നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു. മലബാര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്തിന്റെ അടിവേരിലേക്ക് അന്വേഷണം നീങ്ങിയാല്‍ സിപിഎമ്മിന്റെ ഉന്നതര്‍ കുടുങ്ങുമെന്നും മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button