വെംബ്ലി: സ്വിറ്റ്‌സർലാന്റിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി ഫ്രാൻസ് യൂറോ കപ്പിൽ നിന്ന് പുറത്തായതിനു പിന്നാലെ ടീമിലെ സൂപ്പർതാരങ്ങളുടെ കുടുംബാംഗങ്ങൾ തമ്മിൽ തർക്കമുണ്ടായതായി റിപ്പോർട്ടുകൾ. യുവന്റസ് താരമായ അഡ്രിയാൻ റാബിയട്ടിന്റെ മാതാവ് വെറോണിക്ക റാബിയട്ടാണ് എംബാപ്പെ, പോഗ്ബ എന്നിവരുടെ കുടുംബാംഗങ്ങളുമായി വാക്കേറ്റം നടത്തിയത്.
മത്സരത്തിന്റെ ഷൂട്ടൗട്ടിലെ അവസാന കിക്ക് എംബാപ്പെ നഷ്ടപ്പെടുത്തിയതിനു പിന്നാലെയാണ് വെറോണി റാബിയട്ട് ഫ്രാൻസിലെ മറ്റു താരങ്ങളുടെ കുടുംബാംഗങ്ങളുമായി വാക്ക് തർക്കത്തിലേർപ്പെട്ടത്. ആദ്യം പോഗ്ബയുടെ കുടുംബാംഗങ്ങളെ സമീപിച്ച അവർ സ്വിറ്റ്‌സർലാന്റിന്റെ അവസാനത്തെ ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പന്ത് നഷ്ടപ്പെടുത്തിയതിനെ ചോദ്യം ചെയ്യുകയായിരുന്നു.
Read Also:- ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് വില്യംസൺ
തുടർന്ന് എംബാപ്പെയുടെ അച്ഛനെ സമീപിച്ച വെറോണിക്ക എംബാപ്പെയുടെ അഹങ്കാരം കുറക്കാൻ പഠിപ്പിക്കണം എന്നാവശ്യപ്പെട്ടെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് തർക്കങ്ങൾക്ക് വഴി വെക്കുകയും ചെയ്തു. യൂറോ കപ്പിന്റെ പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലാന്റിനോട് അപ്രതീക്ഷിതമായാണ് ഫ്രാൻസ് തോൽവി ഏറ്റുവാങ്ങിയത്. രണ്ട് ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ഫ്രാൻസ് തോൽവി ഏറ്റുവാങ്ങിയത്.
Post Your Comments