വെംബ്ലി: യൂറോ കപ്പ് ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ സ്പെയിൻ സ്വിറ്റ്‌സർലാന്റിനെ നേരിടും. സെന്റ് പീറ്റേഴ്‌സ്ബർഗിൽ രാത്രി 9.30നാണ് മത്സരം. രണ്ടാം മത്സരത്തിൽ ബെൽജിയം ഇറ്റലിയെ നേരിടും. രാത്രി 12.30നാണ് രണ്ടാം ക്വാർട്ടർ.
പ്രീ ക്വാർട്ടറിൽ ശക്തരായ ഫ്രാൻസിനെ അട്ടിമറിച്ചാണ് ഷാക്കിരിയുടെ സ്വിറ്റ്‌സർലാന്റ് സ്പെയിനിനെ നേരിടാനൊരുങ്ങുന്നത്. രണ്ടു ഗോളുകൾക്ക് പിന്നിട്ട ശേഷമാണ് മികച്ച തിരിച്ചുവരവിലൂടെ സ്വിസ്സ് പട ഫ്രാൻസിനെ മലർത്തിയടിച്ചത്. അതേസമയം, പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് സ്പെയിൻ ക്വാർട്ടറിൽ കടന്നത്.
Read Also:- പ്രമേഹം തടയാൻ വ്യായാമം ശീലമാക്കാം!!
അതേസമയം, കോപ അമേരിക്കയിലെ ക്വാർട്ടർ മത്സരം ജൂലായ് മൂന്നിന് ആരംഭിക്കും. ശനിയാഴ്ച നടക്കുന്ന ആദ്യ ക്വാർട്ടറിൽ പെറു പരാഗ്വേയെ നേരിടും. മത്സരം പുലർച്ചെ 2.30നാണ്. ക്വാർട്ടറിൽ രണ്ടാം മത്സരത്തിൽ ശക്തരായ ബ്രസീലും ചിലിയും നേർക്കുനേർ ഏറ്റുമുട്ടും. ജൂലൈ നാലിന് നടക്കുന്ന ക്വാർട്ടറിൽ ഉറുഗ്വേ കൊളംബിയെയും, അർജന്റീന ഇക്വാഡോറിനെയും നേരിടും.
Post Your Comments