വെംബ്ലി: യൂറോ കപ്പ് സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ സെമിയിൽ ഇറ്റലി കരുത്തരായ സ്പെയിനിനെ നേരിടും. രാത്രി 12.30നാണ് മത്സരം. ടൂർണമെന്റിൽ നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ട് ഡെന്മാർക്കിലെ നേരിടും. ടൂർണമെന്റിൽ പരാജയമറിയാതെ മുന്നേറുന്ന ഇറ്റലിയും ഗ്രൂപ്പ് ഘട്ടങ്ങൾക്ക് ശേഷം മികച്ച പ്രകടനം കാഴ്ചവെച്ചു മുന്നേറുന്ന സ്പെയിനും നേർക്കുനേർ വരുമ്പോൾ മത്സരം തീപാറുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ നാല് യൂറോയിൽ രണ്ട് തവണ ചാമ്പ്യന്മാരായ സ്പെയിൻ ഒരിക്കൽ കൂടി കലാശപ്പോരാട്ടം സ്വപ്നം കാണുന്നു. 32 കളികളിൽ തോൽവിയറിയാതെ മുന്നേറുന്ന ഇറ്റലിയുടെ ആക്രമണം സ്പെയിനിനു മുന്നിൽ ഫലം കാണുമോ എന്ന് കണ്ടറിയണം. സ്വിറ്റ്സർലന്റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് സ്പെയിൻ സെമിയിൽ കടന്നത്. ഇറ്റലി ക്വാർട്ടറിൽ കരുത്തരായ ബെൽജിയത്തെ പരാജയപ്പെടുത്തിയാണ് സെമി ബർത്തുറപ്പിച്ചത്.
Read Also:- രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഓറഞ്ച് ജ്യൂസ്
ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ കരുത്തരായ ഇംഗ്ലണ്ടാണ് ഡെന്മാർക്കിന്റെ എതിരാളികൾ. ഇതുവരെ യൂറോ കപ്പ് കിരീടം നേടാത്ത ഇംഗ്ലണ്ട് 25 വർഷത്തിന് ശേഷമാണ് സെമി ഫൈനലിൽ കടക്കുന്നത്. ഡെന്മാർക്ക് രണ്ടാം കിരീടത്തിനായാണ് ഒരുങ്ങുന്നത്. 1992ലായിരുന്നു ഡെന്മാർക്ക് ആദ്യമായി കിരീടം നേടിയത്. വെംബ്ലിയിലാണ് രണ്ട് സെമിഫൈനലും നടക്കുക.
Post Your Comments