ദുബായ്: ന്യൂസിലാന്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തൊട്ടുമുമ്പായി ഇംഗ്ലണ്ടിനെതിരെ നടത്തിയ പ്രകടനമാണ് താരത്തിന് തുണയായത്. ആദ്യ ഇന്നിങ്സിൽ 49 റൺസ് നേടിയ വില്യംസൺ രണ്ടാം ഇന്നിങ്സിൽ 52 റൺസുമായി പുറത്താവാതെ നിന്നു. 101 റൺസാണ് രണ്ട് ഇന്നിങ്സുകളിലായി വില്യംസൺ നേടിയത്.
വില്യംസണിന്റെ റേറ്റിംഗ് പോയിന്റ് 901 ആണ്. ആദ്യമായിട്ടാണ് 30കാരൻ 900 കടക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് താരം സ്റ്റീവ് സ്മിത്തുമായി 10 പോയിന്റ് വ്യത്യാസമാണ് വില്യംസണിനുള്ളത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പ് വില്യംസൺ രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്.
Read Also:- ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
ഓസ്‌ട്രേലിയയുടെ മർനസ് ലബുഷാനെ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് എന്നിവർ യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുണ്ട്. രോഹിത് ശർമ്മ, റിഷഭ് പന്ത്, ഡേവിഡ് വാർണർ, ഡി കോക്ക്, എന്നീ താരങ്ങളാണ് 6-10 വരെയുള്ള സ്ഥാനങ്ങളിൽ തുടരുന്നത്.
Post Your Comments