ദുബായ് : ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ദുബൈയില്‍ ഉടനീളമുള്ള എല്ലാ ഡി.എച്.എ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ഗര്‍ഭിണികള്‍ക്ക് വാക്സിൻ കുത്തിവെയ്പ്പ് ആരംഭിച്ചു. ഡി.എച്ച്.എയുടെ ആപ്ലിക്കേഷന്‍ വഴിയോ, 800342 എന്ന നമ്പറിൽ വാട്‌സ് ആപ് വഴിയോ വാക്സിനേഷന്‍ അപോയിന്‍മെന്റ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവർക്കാണ് വാക്സിൻ കുത്തിവെയ്പ്പ് നടത്തുക. രണ്ട് ഡോസുകളായാകും വാക്സിൻ നല്‍കുക.
വാക്സിനേഷന് മുൻപായി പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ ഗര്‍ഭിണികള്‍, അവരുടെ കൺസൾട്ടിംഗ് ഡോക്ടറുമായി കൂടിയാലോചിക്കണമെന്നും ഗര്‍ഭത്തിന്റെ ആദ്യ 13 ആഴ്ചകള്‍ക്ക് ശേഷം വാക്സിന്‍ എടുക്കുന്നതാണ് ഉത്തമം എന്നും ലത്വീഫ ഹോസ്പിറ്റല്‍ സി ഇ ഒ ഡോ. മുന തഹ്ലക് അറിയിച്ചു.
ദുബായിൽ താമസിക്കുന്ന ഗര്‍ഭിണികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ ആവശ്യമായ ഫൈസര്‍-ബയോടെക് വാക്സിന്‍ കരുതിയിട്ടുണ്ടെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.
Post Your Comments