
ന്യൂഡൽഹി: കേരളം ഭീകരവാദികളുടെ താവളമായി മാറിയെന്ന് ബി.ജെ.പി ദേശീയ നേതൃത്വം. വര്‍ഗീയത, ക്രിമിനലിസം, അഴിമതി എന്നിവ കേരളത്തില്‍ കൊടികുത്തി വാഴുകയാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധെ പറഞ്ഞു. കേരളം സര്‍ക്കാരിന്റെ അഴിമതി മരംമുറിയില്‍ വരെ എത്തിനില്‍ക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ‘കേരളത്തിലെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്നു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് സി.പി.ഐ.എം-എസ്ഡിപിഐ-മുസ്ലീം ലീഗ് ബന്ധമാണ് വെളിവാക്കുന്നത്.’- വിനയ് ആരോപിച്ചു. ബി.ജെ.പി സംസ്ഥാന സമിതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വ്യാപകമായി ഐഎസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന ലോക്‌നാഥ് ബെഹ്‌റയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ പരാമർശം. വിഷയത്തില്‍ സര്‍ക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സജീവ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഡി.ജി.പി തുറന്നുപറഞ്ഞ കാര്യം വളരെ ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ‘എസ്.ഐ ഷാജഹാന്‍ മതഭീകരവാദ സംഘടനകള്‍ക്ക് ഇ മെയില്‍ ചോര്‍ത്തി നല്‍കി. എന്നിട്ടും ഇയാളെ പിണറായി സര്‍ക്കാര്‍ തിരികെ എടുത്തു. കേരളത്തില്‍ നിന്നും ഐ.എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന വസ്തുത ബി.ജെ.പി ആദ്യം മുതല്‍ക്ക് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു’- സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. പൊലീസ് സേനയില്‍ ഐഎസ് സാന്നിധ്യമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിക്കുകയായിരുന്നു.
Post Your Comments