കൊച്ചി : താനൂര്‍ ബോട്ടപകടത്തിന്റെ സാഹചര്യത്തില്‍ വാട്ടര്‍ മെട്രൊ യാത്രയില്‍ ആശങ്ക വേണ്ടെന്ന് കെഎംആര്‍എല്‍ എം ഡി ലോക്‌നാഥ് ബഹ്‌റ. എല്ലാ സുരക്ഷാ സംവിധാനവും തയ്യാറാക്കിയാണ് വാട്ടര്‍ മെട്രോയിലെ യാത്ര. യാത്രികരുടെ എണ്ണത്തില്‍ കര്‍ശനമായ നിയന്ത്രണം ഉണ്ട്. അത് ലംഘിക്കില്ല. ബോട്ടിന് ഏതെങ്കിലും സാങ്കേതിക തകരാറുണ്ടായാല്‍ പരിഹരിക്കാന്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡിലെ എന്‍ജിനിയര്‍മാരുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ലോക് നാഥ് ബഹ്‌റ വിശദീകരിച്ചു.
Read Also: താനൂര്‍ ബോട്ടപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ബോട്ട് അപകടത്തില്‍ 22 പേര്‍ മരിച്ച സംഭവത്തില്‍, മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു.
Post Your Comments