പാലക്കാട്: രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് പോലീസ് ചോദ്യം ചെയ്യലിന് വിധേയയായ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനയുടെ പരാമർശത്തിനെതിരെ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ ഖോഡ പട്ടേലിനുള്ളത് ബിസിനസ് താല്പര്യങ്ങളാണെന്ന പ്രസ്താവനയ്ക്കാണ് ശ്രീജിത്ത് മറുപടിയുമായി രംഗത്ത് എത്തിയത്.
ലക്ഷദ്വീപ് വിഷയത്തിലെ അനുഭവങ്ങൾ സിനിമയാക്കുമെന്നാണ് സംവിധായിക ആയിഷ സുൽത്താന പറയുന്നതെന്നും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനുള്ളത് ബിസിനസ് താല്പര്യങ്ങളാണെന്നും അവർ പറയുന്നു. ആയിഷ സ്വന്തം അനുഭവങ്ങൾ സിനിമയാക്കുമ്പോൾ, ചിത്രത്തിന്റേത് സൗജന്യപ്രദർശനം ആയിരിക്കുമോ, അതോ ബിസിനസ് താല്പര്യങ്ങൾ ഉണ്ടാകുമോ എന്നാണ് ശ്രീജിത്ത് ചോദിക്കുന്നത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘ലക്ഷദ്വീപ് വിഷയത്തിലെ അനുഭവങ്ങൾ സിനിമയാക്കുമെന്ന് സംവിധായിക ആയിഷ സുൽത്താന. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനുള്ളത് ബിസിനസ് താല്പര്യങ്ങളെന്നും ആയിഷ.
സിനിമയുടേത് സൗജന്യപ്രദർശനം ആയിരിക്കുമോ, അതോ ബിസിനസ് താല്പര്യങ്ങൾ ഉണ്ടാകുമോ?’
Post Your Comments