Latest NewsKeralaNews

ഇടതരെന്ന് അഭിനയിക്കുന്ന പലരുടെയും യഥാർത്ഥ പ്രശ്നം ശ്രീരാമനും ഹൈന്ദവതയും ആണ്: സി.പി.ഐ നേതാവിനെ വിമർശിച്ച് ശ്രീജിത്ത്

തൃശൂര്‍: രാമായണവുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റിലെ പരാമര്‍ശം വന്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരിയ തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി.ബാലചന്ദ്രനെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഇടതരെന്ന് അഭിനയിക്കുന്ന പലരുടെയും യഥാർത്ഥ പ്രശ്നം മോദിയോ അയോധ്യയോ അല്ലെന്നും അത് ശ്രീരാമനും ഹൈന്ദവതയും ആണെന്നും നിരവധി തവണ താൻ ആവർത്തിച്ചിട്ടുള്ളതെന്നും, അത് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ബാലചന്ദ്രനെന്നും ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടുന്നു.

‘ഇടതരെന്ന് അഭിനയിക്കുന്ന പലരുടെയും യഥാർത്ഥ പ്രശ്നം മോദിയോ അയോധ്യയോ അല്ലെന്നും അത് ശ്രീരാമനും ഹൈന്ദവതയും ആണെന്നും നിരവധി തവണ ഞാൻ ആവർത്തിച്ചിട്ടുണ്ട്. അത് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ബാലചന്ദ്രൻ. ബാലന്റെ കഥയിലെ സീത അനുജനോട് പറയുന്നത് തന്നെയാണ് വോട്ട് ചെയ്ത ജനതയ്ക്ക് ബാലനോടും പറയാനുള്ളത്: ‘ടാ…തെ…ണ്ടീ… നക്കിയും നോക്കിയും ഇരിക്കാതെ ഞങ്ങള് നിന്നെ ഏല്പിച്ച പണി ചെയ്യ്…’, ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നു വിമര്‍ശനം കടുത്തതോടെയാണു ഫേസ്ബുക്കിലെ പോസ്റ്റ് ബാലചന്ദ്രന്‍ പിന്‍വലിച്ചത്. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്. ബാലചന്ദ്രന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് വിമര്‍ശനവുമായി ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

‘കോടിക്കണക്കിനു ഹൈന്ദവ വിശ്വാസികളുടെ വിശ്വാസപ്രമാണങ്ങളെ ഇത്രയും നികൃഷ്ടവും നീചവുമായ പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാന്‍ ഒരു കമ്യൂണിസ്റ്റുകാരനല്ലാതെ മറ്റാര്‍ക്കാണു കഴിയുക? മതഭീകരവാദികളുടെ വോട്ടിനു വേണ്ടി സ്വന്തം നാടിനെയും സംസ്‌കാരത്തെയും പിതൃശൂന്യരായ ഇക്കൂട്ടര്‍ വ്യഭിചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി! ഇതുപോലെ വൃത്തികെട്ട ജനപ്രതിനിധിയെയും അവന്റെ പാര്‍ട്ടിയെയും ചുമക്കാന്‍ അവസരമുണ്ടാക്കിയവര്‍ ആത്മാഭിമാനമുണ്ടെങ്കില്‍ ഇതുകണ്ട് ലജ്ജിച്ചു തല താഴ്ത്തട്ടെ’- അനീഷ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button