കണ്ണൂര്‍: പതിനഞ്ചുകാരിയെ ഇളയമ്മയും ഇളയച്ഛനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി, വ്യവസായിക്ക് നല്‍കിയതായി പരാതി. കണ്ണൂർ ധർമ്മടത്താണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഇളയച്ഛനെയും തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയും പോക്സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇളയച്ഛന്‍ പല തവണ തന്നെ പീഡിപ്പിച്ചെന്നും ഷറഫുദ്ദീന്‍ വീടും പണവും വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.
Also Read:ശ്രീനഗറിൽ വീണ്ടും ഏറ്റുമുട്ടൽ : പാക് ഭീകരനേയും ലഷ്‌ക്കർ നേതാവിനെയും വധിച്ച് സുരക്ഷാ സേന
ഇളയമ്മക്ക് പല്ല് വേദനയാണെന്നും ഡോക്ടറെ കാണിക്കാന്‍ കൂടെ വരണമെന്നും പറഞ്ഞാണ് പെണ്‍കുട്ടിയെ വ്യവസായിയുടെ അടുത്തേക്ക് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയത്. പിന്നീട് ഇവര്‍ തലശ്ശേരിയിലെ ഷറഫുദ്ദീന്‍റെ വീടിന് മുന്നില്‍ കുട്ടിയെ എത്തിച്ചു. ഓട്ടോയിലുള്ള പെണ്‍കുട്ടിയെ കണ്ട ഷറഫുദ്ദീന്‍ പ്രതികള്‍ക്ക് വീടും പണവും വാഗ്ദാനം ചെയ്യുകയും , പത്ത് ദിവസത്തേക്ക് പെൺകുട്ടിയെ വിട്ടു നല്‍കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് മറ്റൊരിടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഭയന്നോടിയ പെൺകുട്ടി ആരോടും സംഭവം പറഞ്ഞില്ല.
പക്ഷെ കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടപ്പോൾ ബന്ധു കൗണ്‍സിലിംഗിന് കൊണ്ടുപോയിയിരുന്നു. ഇവിടെ വച്ചാണ് ഇളയച്ഛന്‍ തന്നെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും വ്യവസായിയുടെ അടുത്ത് കൊണ്ടുപോയി ഉപദ്രവിച്ചെന്നും കുട്ടി വെളിപ്പെടുത്തിയത്. പ്രതികളായ ഇളയച്ഛനെയും, ഷറഫുദ്ദീനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇളയമ്മ ഒളിവിലാണ്. ധര്‍മ്മടം കതിരൂര്‍ സിഐമാരാണ് കേസന്വേഷിക്കുന്നത്. തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെതിരെ നേരത്തെ സമാനമായ പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Post Your Comments