കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് ചോദ്യം ചെയ്തത് മണിക്കൂറുകള്‍. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ അര്‍ജുന്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നില്‍ ഹാജരായിരുന്നു. തുടര്‍ന്ന് 9 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസ് അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ മുഹമ്മദ് ഷെഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അര്‍ജുന്‍ ആയങ്കിയോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിച്ചത്. തനിക്ക് പ്രതിഫലമായി നാല്‍പതിനായിരം രൂപയും വിമാന ടിക്കറ്റും ലഭിച്ചെന്നും എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു ബോക്‌സിലാക്കി സലീം എന്നയാളാണ് സ്വര്‍ണം കൈമാറിയതെന്നും ഷെഫീഖിന്റെ മൊഴിയിലുണ്ട്.
ഷെഫീഖാണ് പണവുമായി കരിപ്പൂരില്‍ എത്തിയത്. ഷെഫീഖിന് ആയങ്കി അയച്ച സന്ദേശങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. രാമനാട്ടുകരയില്‍ അഞ്ച് പേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും എത്തിയത്. എന്നാല്‍, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിക്ക് യാതൊരു പങ്കുമില്ലെന്നാണ് ആയങ്കിയുടെ അഭിഭാഷകന്‍ റെമീസ് പറഞ്ഞത്.
Post Your Comments