Latest NewsNewsIndia

ആഗോള സൈബര്‍ സുരക്ഷ: ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യയുടെ കുതിപ്പ്

ന്യൂഡല്‍ഹി: സൈബര്‍ സുരക്ഷയില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട ആഗോള സൈബര്‍ സുരക്ഷാ സൂചികയില്‍ ഇന്ത്യ 10-ാം സ്ഥാനത്ത് എത്തി. ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കിയായിരുന്നു ഇന്ത്യയുടെ കുതിപ്പ്.

Also Read: ജമ്മു വ്യോമതാവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം, അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

2019ല്‍ 47-ാം സ്ഥാനത്തായിരുന്ന ഇന്ത്യ വളരെ വേഗത്തിലാണ് ആദ്യ 10ല്‍ ഇടം നേടിയത്. എന്നാല്‍, അയല്‍ രാജ്യങ്ങളായ ചൈനയും പാകിസ്താനും ഇന്ത്യയേക്കാള്‍ ഏറെ പിന്നിലാണ്. പട്ടികയില്‍ ചൈന 33-ാം സ്ഥാനത്തും പാകിസ്താന്‍ 79-ാം സ്ഥാനത്തുമാണ്.

കോവിഡാനന്തര കാലഘട്ടത്തില്‍ ഡിജിറ്റല്‍ ആശ്രയത്വം വര്‍ധിച്ചുവരികയാണെന്നും സൈബര്‍ സ്‌പേസിലെ തീവ്രവാദ ചൂഷണത്തിന്റെ പ്രത്യാഘാതങ്ങള്‍ തന്ത്രപരമായി നേരിടണമെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല പറഞ്ഞു. അന്താരാഷ്ട്ര സമാധാനവും സൈബര്‍ സുരക്ഷയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച യുഎന്‍എസ്‌സി ചര്‍ച്ചയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button