Latest NewsIndiaNews

ജമ്മു വ്യോമതാവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം, അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമിത് ഷാ-ഡോവല്‍ എന്നിവരും യോഗത്തില്‍

ന്യൂഡല്‍ഹി: ജമ്മു വ്യോമതാവളത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. വൈകിട്ട് നാലോടെയാണ് സുപ്രധാനമായ യോഗം ആരംഭിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമ്മു വ്യോമതാവളത്തിന് നേരെ ഞായറാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളുടേയും പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തിലൊരു അടിയന്തര യോഗം വിളിച്ച് ചേര്‍ത്തത്.

Read Also : സൈനിക മേഖലയില്‍ വീണ്ടും ഡ്രോണ്‍ സാന്നിദ്ധ്യം : പാകിസ്ഥാനാണ് ഡ്രോണിന് പിന്നിലെന്ന് സൈനിക ഉദ്യോഗസ്ഥര്‍

ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ താവളത്തില്‍ രണ്ട് സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. രണ്ട് സ്ഥലങ്ങളിലും അഞ്ച് മിനിട്ടിന്റെ ഇടവേളകളിലായിരുന്നു സ്‌ഫോടനം. വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ നടന്ന സ്‌ഫോടനത്തില്‍ ചില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും രണ്ട് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന  നിഗമനത്തിലാണ് അന്വേഷണ സംഘം

shortlink

Related Articles

Post Your Comments

Related Articles


Back to top button