Latest NewsKeralaNattuvarthaNews

എട്ടു വയസ്സുള്ള കുഞ്ഞിന് ബിയർ നൽകി: കേസെടുത്ത് പോലീസ്

കാഞ്ഞങ്ങാട്: എട്ടുവയസ്സുള്ള മകള്‍ക്ക് ബിയര്‍ നല്‍കിയ പിതാവിനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തു. വീട്ടില്‍വെച്ചാണ് ബിയര്‍ നല്‍കിയത്. ഇതു കുടിച്ച കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

Also Read:അമിതവണ്ണം കുറയ്ക്കാന്‍ നാല് വഴികൾ!!

കാഞ്ഞങ്ങാട് സ്വദേശിയായ 65-കാരനാണ് അറസ്റ്റിലായത്. ഇയാളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബന്ധുക്കളുടെ പരാതിയിലാണ് ഹൊസ്ദുർഗ് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതും പിതാവിനെ അറസ്റ്റ് ചെയ്തതും.

അതേസമയം,ഒരു കുട്ടിയുടെ വളർച്ചയ്ക്കും വികാസത്തിനും ക്ഷേമത്തിനും ഭീഷണിയാകുന്നതും, ദീർഘകാലം അവരുടെ ശാരീരികമോ മാനസികമോ സാമൂഹ്യമായോ ആയ ആരോഗ്യത്തെ ബാധിക്കുന്നതുമായ പ്രവൃത്തികളോ വീഴ്ചകളോ ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ അതിനെ ആ കുട്ടിയ്ക്കെതിരെയുള്ള അതിക്രമമായി കണക്കാക്കാമെന്നാണ് നിയമം അനുശാസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button