തിരുവനന്തപുരം: സംസ്ഥാനത്തെ കുടിയന്മാർക്ക് ഇനി കഷ്ടകാലം. വിദേശ മദ്യത്തിന്റെ വില വർദ്ധിപ്പിപ്പിക്കാൻ കുത്തക കമ്പനികളുടെ നീക്കം. 15 രൂപ മുതലാണ് കമ്പനികൾ വർദ്ധിപ്പിക്കുന്നതെന്നാണ് സൂചനകൾ. മദ്യക്കമ്പനികളുടെ തന്ത്രത്തിന്റെ ഫലമായാണ് വിലവര്‍ധന എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Also Read:പല്ല് ഭംഗിയായി സൂക്ഷിക്കാൻ
സർക്കാരിനോട് മാസങ്ങളായി മദ്യക്കമ്പനികൾ വില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ ഇത് നിരാകരിക്കുകയായിരുന്നു. എന്നാൽ, സ്പിരിറ്റിന് വില കൂടിയതോടെ മദ്യത്തിന് വില കൂട്ടുകയാണെന്നാണ് കമ്പനികൾ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. ഇതോടെ വില കുറഞ്ഞ മദ്യത്തിന്റെ വരവും സംസ്ഥാനത്ത് നിലച്ചു.
അതേസമയം, ജവാൻ അടക്കമുള്ള മദ്യത്തിന്റെ ബ്രാന്റുകളുടെ വരവ് കേരളത്തിൽ കുറഞ്ഞിട്ടുണ്ട്. ഇത് സാധാരണക്കാരെയാണ് കൂടുതലും ബാധിക്കുന്നത്.
Post Your Comments