KeralaMollywoodLatest NewsNewsEntertainment

നടി ശരണ്യ ഐസിയുവില്‍, തൊണ്ട തുളച്ച് ട്യൂബ്, സംസാരിക്കില്ല: ശരണ്യയുടെ ദുരിതാവസ്ഥയെക്കുറിച്ചു സീമ

36 ദിവസങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ ചിലവാക്കി

തിരുവനന്തപുരം : കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ശരണ്യ. വര്ഷങ്ങളായി കാന്‍സറിന്റെ ചികിത്സയിൽ ആയിരുന്ന താരത്തിന് കൊറോണ പിടികൂടിയിരുന്നു. ആ ദുരിതത്തിൽ നിന്നും പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ ശരണ്യ ഇപ്പോൾ ഐസിയുവില്‍ ആണെന്ന് നടി സീമ ജി നായർ.

”ശരണ്യയെ വീണ്ടും വെന്റിലേറ്റര്‍ ഐ സി യു വിലേക്ക് മാറ്റി. ശ്വാസം എടുക്കാന്‍ ആവാത്ത സാഹചര്യത്തില്‍ ട്രക്കിയോസ്റ്റമി ചെയ്തു തൊണ്ട തുളച്ചാണ് ഇപ്പോള്‍ ശ്വാസം നല്‍കി വരുന്നത്. ഇതിനു പിന്നാലെ കഫം കെട്ടി ന്യൂമോണിയ വന്നു, ഒന്നിന് പുറകെ ഒന്നായി ചികിത്സകള്‍, പ്രൈവറ്റ് ആശുപത്രിയില്‍ എത്തിയപ്പോള്‍ കൈയില്‍ നില്‍ക്കാത്ത ചിലവാണു വന്നത്, 36 ദിവസങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ ചിലവാക്കി, ആശുപത്രികരെ കുറ്റം പറയുകയല്ല, സാഹചര്യം അങ്ങനെയായിരുന്നു. ചിലവേറിയ ആന്റി ബിയോട്ടിക് ആണ് നല്‍കുന്നത്, ഇപ്പോഴും അവള്‍ ഐ സി യു വില്‍ തുടരുകയാണ്.

read also: വിഷ്ണുവിന്റെ ആദ്യവിവാഹം മുടങ്ങിയത് 80 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ: സുചിത്ര കേസിൽ വഴിത്തിരിവ്

ഡിസ്ചാര്‍ജ് ആയാലും ഓക്സിജന്‍ വേണം. ഒപ്പം ഒരു നഴ്‌സും വേണം. ആര്‍ സി സി യിലേക് മാറ്റി കിമോ ചെയ്യാനുള്ള അവസ്ഥയില്‍ അല്ല ഇപ്പോള്‍ ശരണ്യ. അതിനാല്‍ ഇതേ ഹോസ്പിറ്റലില്‍ കിമോ തുടങ്ങിയിരിക്കുകയാണ്. തൊണ്ട തുളച്ചു ട്യൂബ് ഇട്ടപ്പോള്‍ ശരണ്യ സംസാരിക്കില്ല. എന്താ ചെയ്യണ്ടത് എന്നറിയില്ല. കാല്‍ച്ചുവട്ടിലെ മണ്ണെല്ലാം പോയ അവസ്ഥയാണ്. ഇത്രയും രോഗാവസ്ഥയില്‍ ഉള്ള ശരണ്യ കോവിഡ്‌ബാധിച്ചിട്ടും തിരിച്ചു ജീവിതത്തിലേക്കു വന്നത് അത്ഭുദമാണ്. ഇപ്പോഴും അവള്‍ ഐ സി യു വില്‍ ആണ്. ഇനിയെല്ലാം ചോദ്യ ചിഹ്നം ആണ്.മുന്നോട്ട് എങ്ങനെയെന്ന് അറിയില്ല. എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ടാവണം.” സീമ ജി നായർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button