ആലപ്പുഴ: വള്ളികുന്നത്ത് ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സുചിത്രയെ കണ്ടെത്തിയത്. സുചിത്രയുടേത് കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം. സുചിത്രയുടെ മരണത്തില്‍ സൈനികനായ ഭര്‍ത്താവ് വിഷ്ണുവിനെതിരെ കുടുംബം കരസേനയ്ക്കും പരാതി നല്‍കി. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു സുചിത്രയെ കണ്ടെത്തിയത്. കട്ടിലില്‍ ഉണ്ടായിരുന്ന മെത്തയുടെ മുകളില്‍ പ്ലാസ്റ്റിക് സ്റ്റൂള്‍ വച്ച് കയറി കുരുക്കിട്ടെന്നായിരുന്നു നിഗമനം. ഇതാണ് പെൺകുട്ടിയുടെ വീട്ടുകാർ സംശയമായി ഉന്നയിക്കുന്നത്.
അതേസമയം, സുചിത്രയുടെ ഭർത്താവായ വിഷ്ണുവിന് നേരത്തേ ഉറപ്പിച്ചിരുന്ന വിവാഹം മുടങ്ങിയിരുന്നു. കല്യാണത്തിന് ഓഡിറ്റോറിയം ബുക്ക് ചെയ്യുകയും വിവാഹ വസ്ത്രങ്ങള്‍ വാങ്ങുകയും ചെയ്തശേഷം 80 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും സ്ത്രീധനം ആവശ്യപ്പെട്ടതോടെ പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങളും പോലീസ് അന്വേഷിക്കും.
സൈനികനായ ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് മടങ്ങിയതോടെ ഭര്‍ത്താവിന്‍റെ അമ്മ യുവതിയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ വീട്ടുകാർ പരാതി നൽകിയിരിക്കുന്നത്. വിവാഹത്തിന് ശേഷം 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ട് സമ്മര്‍ദത്തിലാക്കിയെന്നും മാതാപിതാക്കള്‍ ആരോപിച്ചു. വിവാഹത്തിന് സ്ത്രീധനമായി 51 പവനും സ്കൂട്ടറുമായിരുന്നു വാഗ്ദാനം. സ്കൂട്ടര്‍ പോര കാറ് വേണമെന്ന വാശിക്ക് മുന്നിൽ സുചിത്രയുടെ വീട്ടുകാർ വഴങ്ങി. വിവാഹം കഴിഞ്ഞിട്ട് വീണ്ടും പത്ത് ലക്ഷം ചോദിച്ചു. ഭർത്താവിന്റെ സഹോദരിയുടെ ബാധ്യത തീർക്കാൻ വേണ്ടിയായിരുന്നു പണം ചോദിച്ചത്. സുചിത്രയുടെ സ്വര്‍ണം ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പണയം വച്ചു. ഇതിനെ ചൊല്ലി വഴക്കുണ്ടായെന്നും സുചിത്രയുടെ വീട്ടുകാർ പറയുന്നു.
Post Your Comments