തെന്നിന്ത്യൻ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് നടി ശരണ്യ പൊൻവണ്ണൻ. നായികയായി ഒരു കാലത്ത് തിളങ്ങി നിന്ന താരമിപ്പോൾ ‘അമ്മ വേഷങ്ങളിൽ സജീവമാണ്. നടനും സംവിധായകനുമായ പൊൻവണ്ണനെയാണ് ശരണ്യ വിവാഹം ചെയ്തത്. തന്റെ കുടുംബ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ശരണ്യ പൊൻവണ്ണൻ പറഞ്ഞ വാക്കുകള്‍ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
‘എല്ലാ വീട്ടിലും പൂജാമുറിക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ അതിനേക്കാള്‍ പ്രത്യേകത എന്റെ വീട്ടിലെ പൂജാമുറിക്കുണ്ട്. എന്റെ ഭര്‍ത്താവ് ഹിന്ദുവാണ്. ഞാൻ റോമൻ കാത്തലിക്കും. ഇത്രയും വര്‍ഷമായിട്ടും മതത്തെക്കുറിച്ച് ഒരു സംസാരം പോലും ഞങ്ങളുടെ വീട്ടില്‍ നടന്നിട്ടില്ല. ഏതാണ് മതമെന്ന് ചോദിച്ചാല്‍ മക്കള്‍ മറുപടി പറയാതെ ചിരിക്കും. നിങ്ങള്‍ ചൈനക്കാരനെ കല്യാണം കഴിച്ചാല്‍ പോലും എനിക്ക് ഓക്കെയാണെന്ന് ഞാനവരെ കളിയാക്കും. അത്രയും ഓപ്പണാണ് ഞങ്ങള്‍. എല്ലാം ദൈവവും ഞങ്ങള്‍ക്ക് ഒന്നാണ്.’- താരം ഒരു അഭിമുഖത്തിൽ പറഞ്ഞു.
read also: യുവാവിന് പുതിയ പ്രണയമെന്ന് സംശയം, കുത്തിക്കൊന്ന് സ്വവര്‍ഗ പങ്കാളി: സംഭവം ഹോസ്റ്റല്‍ മുറിയില്‍
‘പൂജാമുറിയില്‍ എല്ലാ ദൈവങ്ങളുടെയും ഫോട്ടോയുണ്ട്. പൂജാമുറിയിലെ ജീസസിന്റെ ചിത്രം എന്റെ ഭര്‍ത്താവ് പെയ്ന്റ് ചെയ്തതാണ്. അദ്ദേഹം ഒരു ഹിന്ദുവാണെങ്കിലും എന്നേക്കാളും ബൈബിള്‍ പഠിച്ചിട്ടുണ്ട്. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. അങ്ങനെയൊരു ഭര്‍ത്താവിനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. എന്റെ കല്യാണത്തിന് മുമ്പാണ് അമ്മ മരിച്ചത്. അമ്മ എനിക്ക് ദൈവമാണ്. എന്റെ കുടുംബത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും എന്റെ അമ്മയാണ് കാരണം. അമ്മയുടെ ഫോട്ടോ ദൈവത്തിനൊപ്പം വെക്കരുതെന്ന് പലരും പറയും. പക്ഷെ താനതൊന്നും കാര്യമാക്കാറില്ല’- ശരണ്യ പൊൻവണ്ണൻ പങ്കുവച്ചു.
Post Your Comments