കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത് വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വിസ്മയയെ കുറിച്ച് സഹോദരനെഴുതിയ വരികൾ ആരെയും കണ്ണീരിലാഴ്ത്തുന്നതാണ്. വിസ്മയ മരിച്ചിട്ടില്ലെന്നും അവൾ നമ്മുടെയെല്ലാം ഓർമകളിലൂടെ ജീവിക്കട്ടെയെന്നും വിജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. അർജുൻ ആർട്ട്സിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു വിജിത്തിന്റെ വാക്കുകൾ.
മാളുവിന് ഒത്തിരി ഇഷ്ടം ഉള്ള ഫോട്ടോ ആണ്….വരകളിലൂടെ തന്റെ ചിത്രങ്ങൾ കാണാൻ കൊതിച്ചവൾക്കു നിങ്ങളുടെ ഈ സമ്മാനം ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്… thank you… #VISMAYA മരിച്ചിട്ടില്ല അവൾ നമ്മളുടെ ഓർമകളിലൂടെ ജീവിക്കട്ടെ’, വിജിത്ത് കുറിച്ചു. സഹോദരനൊപ്പമുള്ള വിസ്മയയുടെ ടിക്ക് ടോക്ക് വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
അതേസമയം, വിസ്മയയുടേത് ആത്മഹത്യ അല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് കുടുംബം. അന്വേഷണം മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. കേസിൽ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പോലീസ്. കിരണിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് പൊലീസ് നീക്കം. കിരണ്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പരമാവധി തെളിവുകൾ ശേഖരിച്ച് കിരണിനെതിരായ കുറ്റപത്രം സമര്‍പ്പിക്കും. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറക്ക് കുടുംബാംഗങ്ങളെക്കൂടി പ്രതിചേര്‍ത്ത് അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് നീക്കം.
Post Your Comments