തിരുവനന്തപുരം: യുവതിയെ ബലമായി വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആറ്റിങ്ങൽ അവനവൻ ചേരി സ്വദേശി കിരണാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത പീഡനദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും.
അതേസമയം, ക്രൂര ബലാത്സംഗത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ സ്വകാര്യഭാഗങ്ങളിലും കൈക്കും തലക്കും മുഖത്തും പരിക്കുണ്ട്. വിവസ്ത്രയായി ഓടിയെത്തിയ യുവതിക്ക് പ്രദേശവാസികളാണ് വസ്ത്രങ്ങൾ നൽകിയത്. പിന്നീട് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു.
യുവതിയും പ്രതിയും പരിചയക്കാരായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതിയെ ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പരാതി. പീഡനം സഹിക്കാതെ യുവതി വിവസ്ത്രയായി ഇറങ്ങി ഓടി. യുവതി ഇറങ്ങി ഓടിയപ്പോൾ ഇയാൾ പിറകെ ഓടി വന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പ്രതിയും യുവതിയും മുൻപ് മറ്റൊരു സ്ഥാപനത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ സമയത്ത് പല തവണ പ്രതിയുടെ വിവാഹവാഗ്ദാനം യുവതി നിരസിച്ചിരുന്നു. ഇന്നലെ രാത്രി യുവതി മറ്റൊരു സുഹൃത്തുമായി കഴക്കൂട്ടത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. ആ സമയത്താണ് പ്രതി സ്ഥലത്തെത്തുന്നത്. യുവതി ബൈക്കിൽ കയറാൻ സമ്മതിക്കാത്തതിനെ തുടർന്ന് കിരൺ ആത്മഹത്യ ഭീഷണി മുഴക്കി. ശേഷം, ബൈക്കിൽ കയറിയ യുവതിയെ വെട്ടുകാട് എന്ന സ്ഥലത്തെത്തിച്ച് കിരൺ ക്രൂരമായി മർദിച്ചു. മർദ്ദനത്തിൽ പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുണ്ടായി. തുടർന്ന്, മുറിവ് വൃത്തിയാക്കാമെന്നും പറഞ്ഞ് പ്രതി യുവതിയെ അനുനയിപ്പിച്ച് വീണ്ടും ബൈക്കിൽ കയറ്റി.
കിരണിന്റെ അച്ഛനാണ് കാർഷികാവശ്യങ്ങൾക്കായി ഗോഡൗൺ പണയത്തിനെടുത്ത് നടത്തുന്നത്. പതിവായി കിരണാണ് ഇവിടെ വരാറുള്ളത്. കാടുപിടിച്ചു കിടക്കുന്ന ആളൊഴിഞ്ഞ പറമ്പിലേക്ക് പെട്ടെന്നാരുടെയും ശ്രദ്ധ പതിയാറില്ല. ഇത് കണക്ക് കൂട്ടി മനപൂർവ്വം യുവതിയെ ഇവിടെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനക്ക് ശേഷം യുവതിയെ വീട്ടിലേക്ക് മാറ്റി. ഫോണിലെ പീഡനദൃശ്യങ്ങൾക്കൊപ്പം പ്രതിയുടെയും യുവതിയുടെയും ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ പരിശോധനാ ഫലവും പ്രധാന തെളിവുകളാക്കും.
Post Your Comments