Latest NewsKeralaNews

‘വിസ്മയ ആത്മഹത്യ ചെയ്തപ്പോൾ ഇറങ്ങിപ്പോന്നൂടായിരുന്നോ മോളെ എന്ന് ചോദിച്ചവർ തന്നെയാണ് ഇപ്പോൾ ശാലിനിയെ ആക്രമിക്കുന്നത്’

തമിഴ് നടി ശാലിനി നടത്തിയ ഡിവോഴ്സ് ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി ആളുകൾ ഇവരെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയെങ്കിലും ഇവർക്ക് നേരെ വിമർശനങ്ങളും ഉയർന്നിരുന്നു. ‘ഡിവോഴ്സ് ആഘോഷിക്കുന്നത് എങ്ങനെ? മാന്യമായി കൈകൊടുത്ത് പിരിഞ്ഞാൽ പോരെ? ഭർത്താവിന്റെ ഫോട്ടോയിൽ ചെരുപ്പുകൊണ്ട് ചവിട്ടണമായിരുന്നോ’ തുടങ്ങിയ ചോദ്യങ്ങളുമായി നിരവധി പേരാണ് ശാലിനിക്കെതിരെ രംഗത്തെത്തിയത്.

ശാലിനിയെ കടന്നാക്രമിക്കുന്നവർ തന്നെയാണ് കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സമയം ‘നിനക്ക് ഇറങ്ങിപ്പോന്നൂടായിരുന്നോ മോളെ’ എന്ന് ചോദിച്ച് കണ്ണീർ വാർത്തത്. സ്ത്രീധന പീഡനത്തെ തുടർന്ന് ആയിരുന്നു വിസ്മയ ആത്മഹത്യ ചെയ്തത്. ‘എന്തിനാ മോളെ അവന്റെ ആട്ടും തുപ്പും ഒക്കെ സഹിച്ചു അവിടെ നിന്നത്, ക്ഷമിച്ചത് എന്തിനായിരുന്നു? മോൾക്ക് ഇറങ്ങിപ്പോന്നൂടായിരുന്നോ? അവനെ ഒഴിവാക്കാമായിരുന്നില്ലേ?’ തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഇക്കൂട്ടർ വിസ്മയയോട് ചോദിച്ചിരുന്നത്. ഇത് ചൂണ്ടിക്കാട്ടി ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് വൈറലാകുന്നുണ്ട്.

അതേസമയം, ഭർത്താവുമൊത്തുള്ള ചിത്രം വലിച്ചുകീറുകയും, ചില്ലിട്ട മറ്റൊരു ചിത്രം കാലുകൊണ്ട് ചവിട്ടി മെതിച്ചുമാണ് ശാലിനി തന്റെ ഡിവോഴ്സ് ഫോട്ടോഷൂട്ട് ആഘോഷമാക്കിയത്. ‘മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലിനി. താൻ കരുത്തയായ ഒരു സിംഗിൾ മദർ കൂടിയാണ് എന്ന് ശാലിനി തെളിയിക്കാൻ ശ്രമിക്കുന്നു. ഇവർക്ക് ഒരു മകളുണ്ട്. സ്റ്റൈലിഷ് ചിത്രങ്ങളുമായാണ് ശാലിനിയുടെ ഫോട്ടോഷൂട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button