COVID 19KeralaNattuvarthaLatest NewsNews

വാക്സിൻ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: രമേശ് ചെന്നിത്തല

ജനങ്ങള്‍ പരിഭ്രാന്തരായി വാക്സിനായി പരക്കം പായുന്ന കാഴ്ചയാണ് മിക്കയിടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും എല്ലാം കാര്യക്ഷമമായി നടക്കുന്നു എന്നാണു വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നതെന്നും എന്നാല്‍ താഴെ തട്ടില്‍ വാക്സിൻ ക്ഷാമം രൂക്ഷമാണ് എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ മുന്നാം തരംഗം അടുത്തുതന്നെ ഉണ്ടാകുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേര്‍ക്ക് വാക്സിൻ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് 18 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ വാക്സിൻ നല്‍കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ പറയുന്നുണ്ടെങ്കിലും കേരളത്തില്‍ പല ജില്ലകളിലും വാക്സിൻ കിട്ടാനില്ലാത്ത സ്ഥിതിയാണെന്നും ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ എടുത്ത 45 വയസിനു മുകളില്‍ പ്രായമുള്ളവർക്ക് മൂന്ന് മാസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് ലഭ്യമല്ലാത്ത അവസ്ഥ പല സ്ഥലങ്ങളിലും കാണാൻ കഴിയുമെന്നും, ജനങ്ങള്‍ പരിഭ്രാന്തരായി വാക്സിനായി പരക്കം പായുന്ന കാഴ്ചയാണ് മിക്കയിടത്തുമെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button