Latest NewsIndiaNews

സിപിഎം സമരത്തിനിടയിൽ സംഘർഷം: എംഎല്‍എയ്ക്ക്‌ പരിക്ക്

അനുമതി തേടാതെയാണ് പാര്‍ട്ടികൾ പരിപാടി സംഘടിപ്പിച്ചതെന്ന് പൊലീസ്

അഗര്‍ത്തല: ഇന്ധന വിലക്കയറ്റത്തിനെതിരെ സിപിഎം രാജ്‌നഗറില്‍ സംഘടിപ്പിച്ച സമരത്തിൽ അതിക്രമം. സംഭവത്തില്‍ സിപിഎം എംഎല്‍എ സുധന്‍ ദാസ് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. രാജ്‌നഗറിൽ നടന്ന സമരത്തിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നെന്ന്് സിപിഎം ആരോപിച്ചു.

read also: ഇന്ധനവിലയ്ക്ക് എതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സമരം: 20 ലക്ഷം പേര്‍ അണിനിരക്കുമെന്ന് വിജയരാഘവന്‍
സംഘർഷം നിയന്ത്രണവിധേയമാക്കാൻ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. എംഎല്‍എയെയും പരിക്കേറ്റ് മറ്റ് പ്രവര്‍ത്തകരെയും അഗര്‍ത്തല ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെന്ന് സിപിഎം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അനുമതി തേടാതെയാണ് പാര്‍ട്ടികൾ പരിപാടി സംഘടിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button